കേരള റീട്ടെയില്‍ ഫൂട്‌വെയര്‍ അസോസിയേഷന്‍ വയനാട് ജില്ലാസമ്മേളനം ബത്തേരിയില്‍ സംഘടിപ്പിച്ചു.വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ സമ്മേളനം വ്യാപാരി വ്യവസായ ഏകോപന സമിതി സംസ്ഥാന വൈസ്.പ്രസിഡന്റ് കെ.കെ വാസുദേവന്‍ ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ അസോസിയേഷന്‍ ജില്ലാപ്രസിഡന്റ് കെ.സി അന്‍വര്‍ അധ്യക്ഷനായി. ബത്തേരി നഗരസഭ അധ്യക്ഷനന്‍ ടി കെ രമേശ് മുഖ്യാതിഥിയായിരുന്നു. കെ ഉസ്മാന്‍, ഷാജി കല്ലടാസ്, ബിജു ഐശ്വരി, നാസര്‍ പാണ്ടിക്കാട്, പി വൈ മത്തായി, യു വി മെഹബൂബ് എന്നിവര്‍ സംസാരിച്ചു. ചടങ്ങിനോട് അനുബന്ധിച്ച് മുതിര്‍ന്ന വ്യാപാരികളെ ആദരിക്കല്‍, പ്രതിനിധി സമ്മേളനം, അംഗങ്ങളുടെ മക്കളില്‍ ഉന്നത വിജയം നേടിയവര്‍ക്കുളള അനുമോദനം എന്നിവ സംഘടിപ്പിച്ചു.
- Advertisement -
- Advertisement -