- Advertisement -

- Advertisement -

വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

0

മാനന്തവാടി നഗരസഭാ കുടുംബശ്രി 26-ാം ഡിവിഷന്‍ താഴയങ്ങാടി എഡിഎസ് വാര്‍ഷികവും വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നടന്നു. മാനന്തവാടി ഗവ: യു.പി.സ്‌ക്കൂളില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.കെ.രത്‌നവല്ലി ഉദ്ഘാടനം ചെയ്തു. പ്രതിഭകളെ ആദരിക്കല്‍ ചടങ്ങ് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ നിര്‍വ്വഹിച്ചു. കിടപ്പ് രോഗികള്‍ക്കുള്ള ചികിത്സാ സഹായ വിതരണം നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലേഖാ രാജീവന്‍ നിര്‍വ്വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ബി.ഡി. അരുണ്‍ കുമാര്‍ അധ്യക്ഷനായിരുന്നു.നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍ പി.വി.എസ്. മൂസ, അഡ്വ: സിന്ധു സെബാസ്റ്റ്യന്‍, കൗണ്‍സിലര്‍ ശാരദ സജീവന്‍ , സി.ഡി.എസ്. സെക്കണ്ട് ചെയര്‍ പേഴ്‌സണ്‍ ഡോളി രംജ്ജത്, എ.ഡി.എസ്. ഭാരവാഹികളായ സല്‍മ അഷറഫ്, അനിത രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ കാലാ മത്സരങ്ങളും നടന്നു.

 

Leave A Reply

Your email address will not be published.

You cannot copy content of this page