- Advertisement -

- Advertisement -

ഹോട്ടലിന് ഗുണനിലവാരമുണ്ടോ എന്നറിയാം; പുതിയ ആപ്പുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

0

ഹോട്ടലുകളില്‍ പോയി ഭക്ഷണം കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. പക്ഷേ ഗുണനിലവാരത്തെ കുറിച്ചുള്ള ചിന്തകള്‍ നമ്മെ ആശങ്കപ്പെടുത്തും.ഭക്ഷ്യ സുരക്ഷാ വിഭാഗം പുറത്തിറക്കുന്ന പുതിയ ആപ്പിലൂടെ ഇനി ഹോട്ടലുകളുടെ ഗുണനിലവാരം ഉപഭോക്താക്കള്‍ക്ക് തന്നെ പരിശോധിച്ചറിയാം. നിലവില്‍ ഭക്ഷണത്തിന്റെ രുചി അനുസരിച്ച് മാത്രം റേറ്റിംഗ് നല്‍കുന്ന ആപ്പുകളാണ് പ്ലേ സ്റ്റോറില്‍ ഉള്ളത്. ഭക്ഷ്യ സുരക്ഷാ വിഭാഗം പുറത്തിറക്കുന്ന ഈ ആപ്പ് വരുന്നതോടെ ഇനി ഹോട്ടലുകളുടെ വൃത്തിയും ഗുണനിലവാരവും കൂടി ഉപഭോക്താക്കള്‍ക്ക് കൃത്യമായി അറിയാന്‍ സാധിക്കും.
ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഹൈജീന്‍ റേറ്റിംഗ് സ്‌കീം (എച്ച്ആര്‍എസ്) പ്രോഗ്രാമിന്റെ ഭാഗമായാണ് ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. പെട്ടെന്ന് ഒരു സ്ഥലത്ത് ചെന്നുപെട്ടാല്‍ വൃത്തിയും ഗുണനിലവാരവുമുള്ള ഹോട്ടല്‍ കണ്ടെത്താന്‍ ഈ ആപ്ലിക്കേഷന്‍ നിങ്ങളെ സഹായിക്കും.ചെറുകിട ഹോട്ടലുകള്‍, കഫിറ്റേരിയകള്‍, ധാബ, മിഠായി വില്‍പന ശാലകള്‍, ഇറച്ചിക്കടകള്‍ എന്നിവ മുതല്‍ സ്റ്റാര്‍ ഹോട്ടലുകളുടെ വരെ റേറ്റിംഗ് ആപ്പിലൂടെ അറിയാം. ഹോട്ടലുകളിലെ ശുചിത്വം, പാത്രങ്ങളുടെ നിലവാരവും വൃത്തിയും, വെന്റിലേഷന്‍, തുടങ്ങി എഫ്എസ്എസ്എഐ ആക്ട് 2006 ഷെഡ്യൂള്‍ 4 ല്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പ്രകാരമാണ് ഹോട്ടലുകള്‍ക്ക് റേറ്റിംഗ് നല്‍കുന്നത്.

 

Leave A Reply

Your email address will not be published.

You cannot copy content of this page