അമ്പലവയല്‍ 110 കെ വി സബ്‌സ്റ്റേഷന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരം പൂര്‍ണ്ണമായും നല്‍കി കെഎസ്ഇബി. 110 കെ വി ലൈന്‍ വലിക്കുന്നതിനായി കാര്‍ഷിക വിളകളും മുറിച്ചുമാറ്റിയതിനുള്ള നഷ്ടപരിഹാരമാണ് കര്‍ഷകര്‍ക്ക് നല്‍കിയത്.മുറിച്ചുമാറ്റിയ ചീങ്ങേരി ട്രൈബല്‍ കോളനിയിലെ 12 ആദിവാസി കുടുംബങ്ങള്‍ക്കാണ് കെഎസ്ഇബിഎല്‍ നഷ്ടപരിഹാരത്തുക കൈമാറിയത്.കെഎസ്ഇബി കണിയാമ്പറ്റ ട്രാന്‍സ്മിഷന്‍ ഡിവിഷന്‍ ടീമിലെ ജീവനക്കാരെ പഞ്ചായത്ത് അധികൃതര്‍ പ്രത്യേകം അഭിനന്ദിച്ചു. അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹഫ്‌സത്ത് ഉദ്ഘാടനം ചെയ്തു.
അമ്പലവയല്‍ പ്രദേശത്തു ഉണ്ടായിരുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായാണ് 2021 ഫെബ്രുവരിയില്‍ 12.56 കോടി രൂപ മുതല്‍ മുടക്കി കെഎസ്ഇബിഎല്‍ സബ്‌സ്റ്റേഷന്‍ നിര്‍മ്മിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം അന്നത്തെ വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണിയാണ് നിര്‍വഹിച്ചത്.നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 4 കിലോമീറ്റര്‍ 110 കെ വി ലൈന്‍ വലിക്കുന്നതിനായി കാര്‍ഷിക വിളകളും മറ്റും പദ്ധതിയിലേക്കുള്ള 110 സഢ ലൈന്‍ വലിക്കുന്നതിനായി മുറിച്ചുമാറ്റിയ കാര്‍ഷിക വിളകള്‍ക്കുള്ള നഷ്ടപരിഹാരം 55 ലക്ഷത്തോളം രൂപ ആറുമാസത്തിനകം തന്നെ നല്‍കിയിരുന്നു. എന്നാല്‍ റവന്യൂ സംബന്ധമായി രേഖകളില്‍ തീര്‍പ്പു കല്‍പ്പിക്കേണ്ട ചില വിഷയങ്ങള്‍ ഉള്ളതിനാല്‍ ചീങ്ങേരി ട്രൈബല്‍ കോളനിയിലെ 12 കുടുംബങ്ങള്‍ക്ക് മാത്രമാണ് നഷ്ടപരിഹാരം നല്‍കാന്‍ ഉണ്ടായിരുന്നത്. ഈ കുടുംബങ്ങള്‍ക്കുള്ള 16 ലക്ഷത്തോളം രൂപയാണ് ചടങ്ങില്‍ കൈമാറിയത്. സബ്‌സ്റ്റേഷനുവേണ്ടി അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ ഒരേക്കര്‍ റവന്യൂ ഭൂമി വിലയ്ക്ക് വാങ്ങുന്നതിനും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പദ്ധതി സാക്ഷാത്കരിച്ചതിനും കര്‍ഷകര്‍ക്കായുള്ള നഷ്ടപരിഹാരത്തുക നല്‍കുന്നതിനും ഇടപെട്ട കെഎസ്ഇബി കണിയാമ്പറ്റ ട്രാന്‍സ്മിഷന്‍ ഡിവിഷന്‍ ടീമിലെ ജീവനക്കാരെ പഞ്ചായത്ത് അധികൃതര്‍ പ്രത്യേകം അഭിനന്ദിച്ചു. അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചടങ്ങ് അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹഫ്‌സത്ത് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. ഷമീര്‍, കെഎസ്ഇബി എല്‍ കണിയാമ്പറ്റ ട്രാന്‍സ്മിഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ റ്റി.എ. ഉഷ തുടങ്ങിയവര്‍സംസാരിച്ചു.
- Advertisement -
- Advertisement -
Sign in / Join
Sign in
Recover your password.
A password will be e-mailed to you.