ജില്ലയിലെ ടൂറിസം പ്രവര്‍ത്തനങ്ങളുടെ ഗുണം എല്ലാ മേഖലയില്‍ ഉള്ളവര്‍ക്ക് ലഭ്യമാക്കാന്‍ വയനാട് ഓട്ടോ ടൂര്‍ ആരംഭിക്കുന്നു. ടുക്ക്, ടുക്ക് വയനാട് എന്ന പേരിലാണ് പദ്ധതി.ആദ്യഘട്ടമായി ഏറ്റവും അധികം സഞ്ചാരികള്‍ എത്തുന്ന വൈത്തിരി, സുല്‍ത്താന്‍ ബത്തേരി, അമ്പലവയല്‍ എന്നീ പഞ്ചായത്തുകളിലെ ഓട്ടോ ജീവനക്കാര്‍ക്ക് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ മുഖേനെ അമ്പലവയല്‍ ഹെറിറ്റേജ് മ്യൂസിയത്തില്‍ പരിശീലനം നല്‍കി.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ ഹഫ്‌സത്ത് ഉദ്ഘാടനം ചെയ്തു. വൈ: പ്രസിഡണ്ട് കെ.ഷമീര്‍, ജെസ്സി ജോര്‍ജ്, ജില്ലാ ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സലീം,പ്രവീണ്‍,ലൂക്കോഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -