കല്‍പ്പറ്റ പഴയ സ്റ്റാന്‍ഡില്‍ ഡി.വൈ.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ബി.ബി.സി ഡോക്യുമെന്ററി പ്രദര്‍ശനത്തില്‍ സംഘര്‍ഷം. സംഘടിച്ചെത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രദര്‍ശനസ്ഥലത്ത് പ്രതിഷേധിച്ചു.ഇതു സംഘര്‍ഷാവസ്ഥയ്ക്കു കാരണമായെങ്കിലും പ്രദര്‍ശനം പൂര്‍ത്തിയാക്കുന്നതിനു പോലീസ് സാഹചര്യം ഒരുക്കി. സാമൂഹ മാധ്യമങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ വിലക്കിയ ‘ഇന്ത്യ-ദ മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനം തടയാനാണ് ബിജെപി ശ്രമം ഉണ്ടായത്. ഗുജറാത്ത് കലാപത്തില്‍ നരേന്ദ്രമോദിക്കു പങ്കുണ്ടെന്നാരോപിക്കുന്നതാണ് ബിബിസിയുടെ ഡോക്യുമെന്ററി.ഡി.വൈ.എഫ.്ഐ ജില്ലാ സെക്രട്ടറി കെ.റഫീഖ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.അര്ജുന് ഗോപാല്‍, സി.ഷംസുദ്ദീന്, ബിനീഷ് മാധവ്, ഷെജിന്‍ ജോസ്, രഞ്ജിത്, ഇ.ഷംലാസ്, പ്രണവ് എന്നിവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -