- Advertisement -

- Advertisement -

നീലഗിരിയില്‍ കാട്ടാന ആളെ കൊന്നു

0

നീലഗിരിയില്‍ വീടിനു സമീപം വിറകു ശേഖരിക്കാന്‍ പോയ ആളെ കാട്ടാന ആക്രമിച്ചു കൊന്നു . ഗൂഡല്ലൂര്‍ ഓവേലി സ്വദേശി ശിവാനന്ദാണ് കൊല്ലപ്പെട്ടത്. മൃതദേഹം സംഭവ സ്ഥലത്തുനിന്ന് മാറ്റാന്‍ ശ്രമിച്ച വനം വകുപ്പ് വാഹനം തടഞ്ഞ് നാട്ടുകാര്‍ പ്രതിഷേധിച്ചു.

 

കാട്ടാന ആക്രമണത്തില്‍ സംഭവസ്ഥത്തു തന്നെ ഇയാള്‍ മരണപ്പെട്ടു.വിവരമറിഞ്ഞ് നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.എന്നാല്‍ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുന്നതിനായി വനം വകുപ്പ് ശ്രമം ആരംഭിച്ചതോടെ ഗ്രാമവാസികള്‍ രോഷാകുലരായി. വനം വകുപ്പിന്റെ വാഹനം തടഞ്ഞ് പ്രതിഷേധിച്ചു.വിവരമറിഞ്ഞ് ഗൂഡല്ലൂര്‍ റവന്യൂ കമ്മീഷണര്‍ ,അസി. പൊലീസ് സൂപ്രണ്ട് തുടങ്ങിയവര്‍ സമരക്കാരുമായി ചര്‍ച്ച നടത്തി. എന്നാല്‍ വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു.പ്രതിഷേധത്തെ തുടര്‍ന്ന് വനം വകുപ്പ് അസി. കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് കറുപ്പയ്യ സമരക്കാരുമായി സംസാരിച്ചു.കാട്ടാന ശല്യത്തില്‍ നിന്ന് മതിയായ സംരക്ഷണം നല്‍കാന്‍ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.

 

Leave A Reply

Your email address will not be published.

You cannot copy content of this page