ഈ മാസം അവസാനത്തോടെ എല്ലാ സിവില്‍ സ്റ്റേഷനുകളിലും പഞ്ചിങ് നിലവില്‍ വരും. സര്‍ക്കാര്‍ ഓഫിസുകള്‍ തമ്മിലുള്ള കത്തിടപാട് പൂര്‍ണമായി ഇലക്ട്രോണിക് മാര്‍ഗത്തിലൂടെ ആവുകയും ചെയ്യും. ഇതിന്റെ പുരോഗതി ചീഫ് സെക്രട്ടറി വി.പി.ജോയിയുടെ അധ്യക്ഷതയില്‍ കൂടിയ ഉന്നതതല യോഗം വിലയിരുത്തി. മാര്‍ച്ച് 31ന് ഇഫയല്‍ സംവിധാനം പൂര്ണമാക്കാനാണു ലക്ഷ്യമെങ്കിലും ഫെബ്രുവരിയോടെ തന്നെ ഇത് നടന്നേക്കും. ചില സിവില്‍ സ്റ്റേഷനുകളില്‍ പഞ്ചിങ് നിലവില്‍ വന്നുവെങ്കിലും സ്പാര്‍ക്കുമായി ബന്ധിപ്പിച്ചിട്ടില്ല. ഇതും ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാക്കും.മിക്കവാറും എല്ലാ ഓഫിസുകളിലും ഇഓഫിസ് സംവിധാനം നിലവില്‍ വന്നു. വില്ലേജ് ഓഫിസുകളിലടക്കം ഫയല്‍ നീക്കം ഇലക്ട്രോണിക് ആക്കും. ആരോഗ്യ വകുപ്പില്‍ ഇ-ഫയല്‍ സംവിധാനം നടപ്പാക്കുന്നതില്‍ പുരോഗതിയുണ്ട്. പ്രധാന സര്‍ക്കാര്‍ ആശുപത്രികളെ കൂടി ബന്ധിപ്പിക്കാനുണ്ട്.
- Advertisement -
- Advertisement -