നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ 19ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്.അനില്‍. കര്‍ഷര്‍ക്ക് നല്‍കാനുള്ള പണത്തിന്റെ കാര്യത്തില്‍ കേരള ബാങ്കുമായി ചര്‍ച്ച നടത്തും. നെല്ല് സംഭരണം കുറ്റമറ്റതാക്കുമെന്നും മന്ത്രി പറഞ്ഞു.ഇ പോസ് മെഷീനുകളുടെ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ 17ന് യോഗം ചേരും. സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പടെ അതില്‍ പങ്കെടുക്കും. സെര്‍വര്‍ മാറ്റം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ വിദഗ്ധരുമായി ചര്‍ച്ച ചെയ്യുമെന്നും ജി.ആര്.അനില്‍ പറഞ്ഞു.
- Advertisement -
- Advertisement -