നെന്മേനി പഞ്ചായത്ത് കോംട്രസ്റ്റ് ഐ കെയര്‍ സൊസൈറ്റി, നാഷണല്‍ ഹെല്‍ത്ത് മിഷന്, കോഴിക്കോട് കോട്രസ്റ്റ് കണ്ണാശുപത്രി എന്നിവയുടെ സഹകരണത്തോട് സൗജന്യ നേത്ര പരിശോധന ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. പുത്തന്‍കുന്ന് സെന്റ് തോമസ് എം.എല്‍.പി സ്കൂളില്‍ സംഘടിപ്പിച്ച ക്യാമ്പ് നെന്മേനി പഞ്ചായത്ത് പ്രസിഡണ്ട് ഇന്‍ചാര്‍ജ് മേരി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പി.കെ. രാമചന്ദ്രന് അധ്യക്ഷനായിരുന്നു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രാജഗോപാല്‍, പഞ്ചായത്താംഗങ്ങള്, ആരോഗ്യവകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -