ശാന്തിയുടെയും സമാധനത്തിന്റെയും സന്ദേശവുമായി ലോകമെമ്പാടും ഇന്ന് ക്രിസ്തുമസ് ആഘോഷിക്കുന്നു. സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം ലോകം മുഴുവന്‍ പകര്‍ന്നു നല്‍കിയ ഉണ്ണിയേശുവിന്റെ തിരുപ്പിറവിദിനം ആഘോഷമാക്കുകയാണ് ഓരോ വിശ്വാസിയും.പുല്‍ക്കൂടൊരുക്കിയും നക്ഷത്രങ്ങള്‍ തൂക്കിയും സമ്മാനങ്ങള്‍ കൈമാറിയും നന്മകള്‍ കൈമാറുകയാണ് ജനങ്ങള്‍. ക്രിസ്തുമസിനോട് അനുബന്ധിച്ച് ദേവാലയങ്ങളില്‍ പാതിരാ കുര്‍ബാന അടക്കമുള്ള പ്രാര്‍ത്ഥനാ ശുശ്രൂക്ഷകള്‍ നടന്നു.അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വവും ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനവും ആശംസിച്ചാണ് ഓരോ വിശ്വാസിയും ക്രിസ്തുമസ്സിന്റെ സന്ദേശം ഉള്‍ക്കൊള്ളുന്നത്. ലോകത്തിലുള്ള ഏവരുടെയും മനസില്‍ സമാധാനത്തിന്റെയും ദൈവസ്നേഹത്തിന്റെയും സന്ദേശമാണ് ക്രിസ്തുമസ് ഓര്‍മപ്പെടുത്തുന്നത്.
- Advertisement -
- Advertisement -