some_text

നാടിന്റെ വികസനത്തിന് ജോലിക്കിടയിലെ അവധി ദിനങ്ങള്‍ സേവന ദിനങ്ങളാക്കി മാറ്റുന്ന എന്റെ തൊഴില്‍ എന്റെ സേവനം എന്ന കൂട്ടായ്മക്ക് ജനങ്ങള്‍ക്കിടയില്‍ വന്‍ വളര്‍ച്ചയുണ്ടാക്കിയിരിക്കുകയാണന്ന് കൂട്ടായ്മയുടെ സ്ഥാപകര്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മലേഷ്യയില്‍ ജോലി ചെയ്യുന്ന ദീപക്, ദുബായില്‍ ജോലി ചെയ്യുന്ന പ്രബുല്‍, ബാംഗ്ളൂരില്‍ ജോലി ചെയ്യുന്ന റെയ്സ് എന്നിവരാണ് ഇത് സംബന്ധിച്ച വിശദീകരണം നടത്തിയത്. ആയിരം പേര്‍ അംഗങ്ങളായ എന്റെ തൊഴില്‍ എന്റെ സേവനം എന്ന കൂട്ടായ്മയുടെ ആദ്യ സേവന ദൗത്യമായി വയനാട് ജില്ലയിലെ ലക്കിടി ജി.എല്‍. പി. സ്‌കൂള്‍ ട്രെയിനിന്റെ മാതൃകയില്‍ പെയിന്റ് ചെയ്ത് വൃത്തിയാക്കി. പുതിയ മുഖമുള്ള സ്‌കൂള്‍ കെട്ടിടം തിങ്കളാഴച നാടിന് സമര്‍പ്പിക്കും.

Share On Whats App
Interested news  ലഹരിക്കെതിരെ ഹ്രസ്വചിത്രമൊരുക്കി എസ്.കെ.എം.ജെ-യിലെ എന്‍.എസ്.എസ്.വിദ്യാര്‍ത്ഥികള്‍
some_text

LEAVE A REPLY

Please enter your comment!
Please enter your name here