some_text

വടുവന്‍ചാല്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ സ്റ്റേജിന മത്സരങ്ങള്‍ ആരംഭിച്ചു. നീലക്കുറിഞ്ഞി,നിശാഗന്ധി, സൂര്യകാന്തി, ശംഖുപുഷ്പം ,ചെമ്പകം ,മന്ദാരം ,പാരിജാതം തുടങ്ങി ഏഴ് വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്.പത്ത് മണിയോടെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. നസീമ പരിപാടി ഉദ്ഘാടനം ചെയ്തു. മത്സര ഇനങ്ങള്‍ വൈകീട്ട് വരെ നീണ്ടു നില്‍ക്കും. ആദ്യ ദിനത്തില്‍ എണ്‍പതോളം മത്സര ഇനങ്ങള്‍ ഏഴ് വേദികളിലായി അരങ്ങേറും. വയനാട് ജില്ലാ കലോത്സവം സംബന്ധിക്കുന്ന വിവരങ്ങള്‍ അറിയാന്‍ പ്രത്യേക ആപ്ലിക്കേഷനും തയ്യാറായി കഴിഞ്ഞു. നിറക്കൂട്ട് എന്ന പേരിലാണ് ആപ്ലിക്കേഷന്‍ രൂപികരിച്ചിരിക്കുന്നത്.നൃത്ത ഇനങ്ങളിലും ഗാന ഇനങ്ങളിലും 32 അപ്പീലുകളാണ് ഇതുവരെ എത്തിയത്.

Share On Whats App
Interested news  കേരളത്തിന് ചരിത്രവിജയം; വിജയം പേസര്‍മാരുടെ മികവില്‍
some_text

LEAVE A REPLY

Please enter your name here
Please enter your comment!