some_text
some_text

വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റേയും കുടുംബശ്രീ മിഷന്റേയും കേരള സാഹിത്യ അക്കാദമിയുടെയും സംയുക്താഭിമുഖ്യത്തില്‍ പെണ്‍പക്ഷം സാംസ്‌കാരിക സംഗമം നടത്തി. കല്‍പ്പറ്റ ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ സാമൂഹിക രംഗത്തെ നിറസാന്നിദ്ധ്യമായിരുന്ന കല്ലങ്കോടന്‍ കുഞ്ഞീതിന്റെ അനുസ്മരണവും നടത്തി. പ്രമുഖ ബംഗാള്‍ സാഹിത്യകാരിയും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ മൃദുല ഗാര്‍ഗ് ഉദ്ഘാടനം ചെയ്തു. രജിസ്ട്രേഷനോട് കൂടി ആരംഭിച്ച ഉദ്ഘാടന സമ്മേളനത്തില്‍ കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡണ്ട് ഡോ ഖദീജ മുംതാസ് അധ്യക്ഷത വഹിച്ചു. നവോത്ഥാനചരിത്രം ഒരു സ്ത്രീപക്ഷ വായന, സാഹിത്യേതര സ്ത്രീ ആവിഷ്‌കാരങ്ങള്‍, ഗോത്ര ജീവിതത്തിന്റെ സംസ്‌കാരിക വര്‍ത്തമാനം എന്നീ വിഷയങ്ങളിലാണ്് പരിപാടി നടത്തിയത്. ചടങ്ങില്‍ വി.എസ് ബിന്ദുവിന്റെ ‘രാവണന്‍’ എന്ന പുസ്തകം മൃദുല ഗാര്‍ഗ് പ്രകാശനം ചെയ്തു.പെണ്‍പക്ഷ വേദിയില്‍ കവിതാ ബാലകൃഷ്ണന്‍, ദീപ, പി.കെ ഭാഗ്യലക്ഷ്മി എന്നിവരുടെ ചിത്ര പ്രദര്‍ശനവും നടന്നു.

Share On Whats App
Interested news  കടബാധ്യത മൂലം കര്‍ഷകന്‍ ആത്മഹത്യ ചെയ്തു
some_text

LEAVE A REPLY

Please enter your name here
Please enter your comment!