some_text
some_text

മാനന്തവാടി: എടവക ഗ്രാമ പഞ്ചായത്തിലെ പാലുല്‍പ്പാദനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്തുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന പാലുല്‍പാദക ബോണസ് പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് സ്വരാജ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ബി നസീമ നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉഷാ വിജയന്‍ അധ്യക്ഷത വഹിച്ചു. ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ക്കുള്ള പശു വിതരണ പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗീതാ ബാബുവും, സംഘ ശ്രീ മിഷന്‍ അംഗങ്ങള്‍ക്കുള്ള പശുവിതരണ പദ്ധതി വൈസ് പ്രസിഡണ്ട് കെ ജെ പൈലിയും നിര്‍വ്വഹിച്ചു. നജ്മുദ്ദീന്‍ മൂടമ്പത്ത്, ആമിന അവറാന്‍, ജില്‍സണ്‍ തൂപ്പുംകര, ആഷ മേജോ, എം പി വത്സന്‍, ഫാത്തിമ ബീഗം, ബിന്ദു ജോണ്‍, മനു ജി കുഴിവേലി, എച്ച് ബി പ്രദിപ്, സി പി ശശിധരന്‍, ഡോ: കെ എസ് സുനില്‍ എന്നിവര്‍ സംസാരിച്ചു. കഴിഞ്ഞ 2 വര്‍ഷങ്ങളായി നടത്തി വരുന്ന പദ്ധതിക്ക് 2018-19 വര്‍ഷത്തില്‍ ഗ്രാമപഞ്ചായത്ത് 10 ലക്ഷം രൂപയും, ബ്ലോക്ക് പഞ്ചായത്ത് 14 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് 12 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. പഞ്ചായത്തിലെ 1200 ക്ഷീര കര്‍ഷകര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.

Share On Whats App
Interested news  ബി.ജെ.പി മാര്‍ച്ചും ധര്‍ണ്ണയും നടത്തി
some_text

LEAVE A REPLY

Please enter your name here
Please enter your comment!