some_text

വാരാമ്പറ്റ.ഗവ: ഹൈസ്‌കൂളില്‍ പ്രാദേശിക പി.ടി.എ.യും പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായുള്ള പഠന ഗ്രൂപ്പും രൂപീകരിച്ചു. വാരാമ്പറ്റ മദ്രസ്സയില്‍ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്തംഗം പി.സി.മമ്മൂട്ടി ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ ലേഖാ പുരുഷോത്തമന്‍ അദ്ധ്യക്ഷത വഹിച്ചു. പന്തിപ്പൊയില്‍ മദ്രസയില്‍ വെച്ച് നടന്ന പ്രാദേശിക പി.ടി.എ യോഗം പി.ടി.എ.പ്രസിഡണ്ട് പി.എ.അസീസ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ടി. ബിന്ദു അദ്ധ്യക്ഷത വഹിച്ചു. ഓണീമ്മല്‍ നാസര്‍, ഇമ്മാനുവല്‍ മാസ്റ്റര്‍, പി.ഒ നാസര്‍, റഷീദ് ഈന്തന്‍, വി.ടി.സുലൈമാന്‍,മൊയ്തൂട്ടി കമ്പ, ഷിഹാബുദ്ദീന്‍ മാസ്റ്റര്‍ ,ആഗ്‌നസ് എന്നിവര്‍ സംസാരിച്ചു.ഗഫൂര്‍ മാസ്റ്റര്‍ സ്വാഗതവും നിയാസ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു

Share On Whats App
Interested news  മാധവന്‍ നായര്‍ പുരസ്‌കാരം പ്രൊഫ. ടി. മോഹന്‍ ബാബുവിന്
some_text

LEAVE A REPLY

Please enter your name here
Please enter your comment!