some_text

അഞ്ചാമത് രാജ്യാന്തര മൗണ്ടന്‍ സൈക്ളിഗ് ചാമ്പ്യന്‍ഷിപ്പിന് പിലാക്കാവ് പഞ്ചാരകൊല്ലി പ്രിയദര്‍ശിനി ടീ എസ്റ്റേറ്റില്‍ തുടക്കമായി. ഇന്ന് ട്രയല്‍ റണ്‍ നടക്കും മത്സരങ്ങള്‍ക്ക് നാളെ തുടക്കമാകും. ജില്ലയില്‍ ഇത് മൂന്നാം തവണയും പഞ്ചാരക്കൊല്ലിയില്‍ ഇത് രണ്ടാം തവണയുമാണ് ചാമ്പ്യന്‍ഷിപ്പിന് വേദിയാകുന്നത്. 10 രാജ്യങ്ങളില്‍ നിന്നായി 22 വിദേശ താരങ്ങളും 40 പുരുഷ ദേശീയ താരങ്ങളും 20 വനിത ദേശീയ താരങ്ങളുമാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയുമാണ് പ്രധാന സംഘാടകര്‍. സൈക്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയിലെ വിദഗ്ധര്‍ ആവശ്യമായ സാങ്കേതിക ഉപദേശങ്ങള്‍ നല്‍കും. ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് നടത്തുന്ന മത്സരം 8 ന് രാവിലെ 9 മണിക്ക് ഒ .ആര്‍ .കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്യും

Share On Whats App
Interested news  നടപടി യു മാ യി സി പി എം ഏരിയാ കമ്മിറ്റി
some_text

LEAVE A REPLY

Please enter your name here
Please enter your comment!