some_text

എക്സൈസിന്റെ നേതൃത്വത്തില്‍ ബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടില്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു.ടൂര്‍ണ്ണമെന്റില്‍ പൂതാടി പഞ്ചായത്തിനെ പരാജയപ്പെടുത്തി മീനങ്ങാടി പഞ്ചായത്ത് വിജയികളായി. സമാപന സമ്മേളനം ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്കുള്ള ട്രോഫിയും ക്യാഷ് പ്രൈസും എം.എല്‍.എ. വിതരണം ചെയ്തു.നഗരസഭ ചെയര്‍മാന്‍ ടി.എല്‍.സാബു അധ്യക്ഷനായിരുന്നു.ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ മാത്യൂസ് ജോണ്‍, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.രാജേന്ദ്രന്‍, ബത്തേരി അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ രമ്യാരാഘവന്‍, എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.ഷറഫുദ്ദീന്‍, സെന്റ് മേരീസ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ഷേബ, ജിന്‍ഷാജ്, ഷംസാദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Share On Whats App
Interested news  ലയണ്‍സ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ വീടുകള്‍ നിര്‍മ്മിച്ചു നല്‍കും
some_text

LEAVE A REPLY

Please enter your comment!
Please enter your name here