some_text

കോടികളുടെ ക്രമക്കേട് നടന്നെന്ന സഹകരണ വകുപ്പിന്റെ അന്വേഷണത്തെ തുടര്‍ന്ന് പുല്‍പ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിടാന്‍ ഉള്‍പ്പടെയുള്ള നടപടികളുമായി സഹകരണ വകുപ്പ് മുന്നോട്ട്. വകുപ്പ് നടത്തിയ അന്വേഷണത്തില്‍ ക്രമക്കേടുകള്‍ ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നടപടികളിലേക്ക് നീങ്ങുന്നത്. ഇതിന്റെ ഭാഗമായി സഹകരണ വകുപ്പ് ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ ബാങ്ക് ഭരണസമിതിക്ക് ഭരണസമിതി പിരിച്ചുവിടാതിരിക്കാനുള്ള കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. ഭരണസമിതിയെ കേരള സഹകരണ നിയമം വകുപ്പ് 32 (1) പ്രകാരമാണ് നടപടി. 12.12.2018 ന് 3 മണിക്ക് മുമ്പായി ഇതു സംബന്ധിച്ച വിശദീകരണങ്ങള്‍ സമര്‍പ്പിക്കാമെന്നും ജോയിന്റ് രജിസ്ട്രാര്‍(ജനറല്‍) വയനാട് നല്‍കിയ നോട്ടീസില്‍ പറയുന്നു.

Share On Whats App
Interested news  വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ തിരികെ എത്തിക്കും - മന്ത്രി സി.രവീന്ദ്രനാഥ്
some_text

LEAVE A REPLY

Please enter your name here
Please enter your comment!