some_text

ഒന്നാം സമ്മാനം ലഭിച്ച ലോട്ടറി ഏജന്റ് തട്ടിയെടുത്തെന്ന കേസ് പുല്‍പള്ളി പോലീസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് പരാതിക്കാരന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം സ്റ്റേഷനില്‍ വിളിച്ച് വരുത്തി തന്നെ ക്കൊണ്ട് വിവിധ രേഖകളില്‍ ഒപ്പ് ഇടീപ്പിച്ചതായും കേസ് വ്യാജമാണെന്ന തരത്തില്‍ എഴുതിയിട്ടുള്ള പേപ്പറുകളിലാണ് തന്നെക്കൊണ്ട് ഒപ്പ് ഇടുവിപ്പിച്ചതെന്നും പരാതിക്കാരനായ കണ്ണംകുളത്ത് വിശ്വംഭരന്‍ പറഞ്ഞു. ലോട്ടറി തട്ടിയെടുത്ത വിനായക ലോട്ടറി ഏജന്‍സി ഉടമ നിഷാദും ഇയാളുടെ ബിനാമിയായി ലോട്ടറി ഹാജരാക്കിയ വാടാനക്കവല സ്വദേശിയും പുല്‍പള്ളി പോലീസും ചേര്‍ന്ന് കേസ് ഒതുക്കിത്തീര്‍ക്കാനാണ് ശ്രമിക്കുന്നത്. നീതി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഡിസംബര്‍ പത്ത് മുതല്‍ പുല്‍പള്ളി ടൗണില്‍ ലോട്ടറി ഏജന്‍സിയുടെ മുന്‍പില്‍ കുടുംബവുമൊത്ത് നിരാഹാര സമരം ആരംഭിക്കുമെന്ന് കണ്ണംകുളത്ത് വിശ്വംഭരന്‍ പറഞ്ഞു.

Share On Whats App
Interested news  മാതൃകയായി നീലേശ്വരം ലയണ്‍സ് ക്ലബ്
some_text

LEAVE A REPLY

Please enter your name here
Please enter your comment!