some_text

വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വടക്കനാട്ടെ ഗ്രാമസംരക്ഷണ സമിതി വീണ്ടും സമരത്തിന് ഒരുങ്ങുന്നു. പ്രശ്‌ന പരിഹാരം ആവശ്യപ്പെട്ട് ഗ്രാമ സംരക്ഷണ സമിതി മുമ്പ് സമരം ചെയ്തിരുന്നു.അന്ന് മന്ത്രിയടക്കം ഇടപെട്ട് ശാശ്വത പരിഹാരം കാണുമെന്ന് ഉറപ്പ് നല്‍കിയെങ്കിലും ആറ് മാസം കഴിഞ്ഞിട്ടും പ്രശ്നത്തിന് ശാശ്വത പരിഹാരമാകാത്തതില്‍ പ്രതിഷേധിച്ചാണ് ഗ്രാമസംരക്ഷണ സമിതി വീണ്ടും സമരത്തിന് ഇറങ്ങുന്നത്. വനംവകുപ്പിന്റെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടായില്ലെന്നും മൂന്ന് മാസം മുമ്പുണ്ടായ പ്രളയത്തിന്റെ പേര് പറഞ്ഞ് വനംവകുപ്പ് വിഷയത്തില്‍ ഇടപെടുന്നില്ലെന്നും നേതാക്കള്‍ ആരോപിച്ചു.

Share On Whats App
Interested news  സിഒഎ വൈത്തിരി മേഖല സമ്മേളനം
some_text

LEAVE A REPLY

Please enter your comment!
Please enter your name here