some_text

കല്‍പ്പറ്റ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വി. എച്ച്. എസ്. എസ് വിഭാഗം എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഡൊണേറ്റ് എ ഗോട്ട് എന്ന പദ്ധതി തൊഴിലധിഷ്ഠിത വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ പ്രൊഫസ്സര്‍ ഫാറൂഖ് എ ഉദ്ഘാടനം ചെയ്തു. പ്രളയത്തില്‍ അകപ്പെട്ടുപോയവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഈ പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ സ്‌നേഹസ്പര്‍ശം എന്ന പേരില്‍ യൂണിറ്റ് മൃഗസംരക്ഷണ വകുപ്പിന് കാലിത്തീറ്റ വാങ്ങിക്കുന്നതിനുള്ള ധനസഹായം നല്‍കുകയുണ്ടായി. രണ്ടാം ഘട്ടം വൈത്തിരി പന്ത്രണ്ടാം പാലം താമസിക്കുന്ന റംലയ്ക്ക് രണ്ട് ആടുകളെ വാങ്ങി നല്‍കി. പ്രളയത്തില്‍ 3ആടുകള്‍ നഷ്ട്ടപെട്ട റംല വി എച്ച് എസ് എസ് വിഭാഗം എന്‍ എസ് എസ് വോളണ്ടിയരുടെ രക്ഷിതാവുകൂടിയാണ്. പി ടി. എ പ്രസിഡന്റ് എം ബി ബാബുവിന്റെ അധ്യക്ഷതയില്‍ നടത്തിയ ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ അനില്‍ കുമാര്‍ പ്രോഗ്രാം ഓഫീസര്‍ ഹഫ്‌സത്ത് ടി എസ്, പദ്ധതി കോര്‍ഡിനേറ്റര്‍ മുജീബ് വി, എന്‍. എസ്. എസ് ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ ഗോപിനാഥന്‍, റീജിയണല്‍ കോര്‍ഡിനേറ്റര്‍ സ്മിത ബിനു, എന്നിവര്‍ സംസാരിച്ചു.

Share On Whats App
Interested news  വയനാട് ജില്ലാ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് കാട്ടികുളം ജേതാക്കള്‍
some_text

LEAVE A REPLY

Please enter your comment!
Please enter your name here