some_text

ജില്ലയിലെ കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡി.സി.സി. നേതൃത്വം നല്‍കുന്ന കര്‍ഷക പ്രക്ഷോഭയാത്ര 8 ന് ആരംഭിക്കുമെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളന ത്തില്‍ അറിയിച്ചു. വൈകുന്നേരം 4 മണിക്ക് മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. ജില്ലയിലെ കാര്‍ഷിക മേഖലയില്‍ പ്രശ്‌നങ്ങള്‍ വികസന പ്രവര്‍ത്തനങ്ങളുടെ മുരടിപ്പ് തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപെടുന്നതായിരിക്കും. യാത്ര ഡി.സി.സി. പ്രസി. ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ. ക്യാപ്റ്റനായ ജാഥ 14 ന് സുല്‍ത്താന്‍ ബത്തേരിയില്‍ സമാപിക്കുമെന്നും നേതാക്കള്‍ പറഞ്ഞു കര്‍ഷക ദിനമായ 17 ന് കലക്ട്രേറ്റിന് മുന്നില്‍ പതിനായിരങ്ങള്‍ പങ്കെടുക്കുന്ന കര്‍ഷകരക്ഷ മതില്‍ തീര്‍ക്കും. കോണ്‍ഗ്രസ്സ് നേതാക്കളായ അഡ്വ.എന്‍.കെ.വര്‍ഗ്ഗീസ്, പി.വി. ജോര്‍ജ്, എക്കണ്ടി മൊയ്തുട്ടി, ഡെന്നിസന്‍ കണിയാരം തുടങ്ങിയവര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

Share On Whats App
Interested news  മാതൃകയായി കല്‍പറ്റ എമിലി സ്‌നേഹ നഗര്‍ സഹകരണ കൂട്ടായ്മ
some_text

LEAVE A REPLY

Please enter your comment!
Please enter your name here