some_text

കല്‍പ്പറ്റ: നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ ഗവണ്‍മെന്റ് കോളേജില്‍ വെച്ച് റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് പാട്രിയോട്ടിസം ആന്റ് നാഷണല്‍ ബില്‍ഡിംഗ് എന്ന വിഷയത്തില്‍ പ്രസംഗ മത്സരം സംഘടിപ്പിച്ചു. നെഹ്‌റു യുവകേന്ദ്രയുടെ വയനാട് ജില്ലാ യൂത്ത് കോഡിനേറ്റര്‍ കെ.കുഞ്ഞമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. എം.എസ്. ജെയ്‌സണ്‍ അധ്യക്ഷത വഹിച്ചു. അധ്യാപകരായ സി.എ.ഹരി പ്രസാദ്, വി.ജി. സജിമോന്‍, വി.കെ.അജികുമാര്‍, കെ.അപര്‍ണ്ണ എന്നിവര്‍ സംസാരിച്ചു. മത്സരത്തില്‍ ബത്തേരി സെന്റ് മേരീസ് കോളേജ് വിദ്യാര്‍ത്ഥി ജോസഫ് ജെയിംസ് ഒന്നാം സ്ഥാനമായ 5000 രൂപയും സര്‍ട്ടിഫിക്കറ്റും ട്രോഫിയും കരസ്ഥമാക്കി. കല്‍പ്പറ്റ ഗവണ്‍മെന്റ് കോളേജ് വിദ്യാര്‍ത്ഥിയായ അഭിഷേക് രാജ് രണ്ടാം സ്ഥാനമായ 3000 രൂപയും സര്‍ട്ടിഫിക്കറ്റും ട്രോഫിയും നേടി. മൂന്നാം സ്ഥാനം 1000 രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റും ബത്തേരി സെന്റ് മേരീസ് കോളേജ് വിദ്യാര്‍ത്ഥിനി പി.എ.അഖില നേടി.

Share On Whats App
Interested news  ഇന്റര്‍ലോക്ക് പാകല്‍ പൂര്‍ത്തിയായി; എല്‍.എഫ് ജംഗ്ഷന്‍ ഗതാഗതത്തിന് തുറന്നു കൊടുത്തു
some_text

LEAVE A REPLY

Please enter your name here
Please enter your comment!