some_text

വേദനകളുടെ കാഠിന്യം വെച്ച്‌ നോക്കുമ്ബോള്‍ തലവേദനകളില്‍ മുമ്ബനാണ് മൈഗ്രേന്‍. പലതരം രോഗലക്ഷണങ്ങളുടെ ഒരു കൂട്ടമാണ് മൈഗ്രേന്‍ എന്ന് പറയാം. വളരെ പണ്ടുമുതല്‍ തന്നെ ലോകമെമ്ബാടും കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണിത്. തലയുടെ പകുതി ഭാഗത്തെ ബാധിക്കുന്നു എന്നതിനാല്‍ ‘അര്‍ധാവ ഭേദകം’ എന്നും ‘ഹെമിക്രേനിയ’ എന്നും മൈഗ്രേന് പേരുണ്ട്. മിക്കവാറും നെറ്റിയുടെ വശത്ത് നിന്ന് വേദന ആരംഭിക്കുന്നതിനാല്‍ ‘ചെന്നിക്കുത്ത്’ എന്നും പറയാറുണ്ട്.
വിവിധ കാരണങ്ങളാല്‍ തലച്ചോറിലെയും തലയോട്ടിയിലെയും രക്തക്കുഴലുകള്‍ക്കുണ്ടാകുന്ന സങ്കോച വികാസങ്ങളും അവയെ ആവരണം ചെയ്തിരിക്കുന്ന നാഡിതന്തുക്കള്‍ക്കുണ്ടാകുന്ന ഉത്തേജനവുമാണ് പ്രധാനമായും മൈഗ്രേന് വഴിയൊരുക്കുന്നത്. ശാരീരികവും മാനസികവും സാമൂഹികവുമായ ഒട്ടേറെ കാരണങ്ങളാല്‍ മൈഗ്രേന്‍ ഉണ്ടാകാം. മസ്തിഷ്കത്തിലെ ചില ഭാഗങ്ങളിലെ ഘടനാപരമായ മാറ്റം, വീക്കം, ചിലയിനം രാസപദാര്‍ഥങ്ങളുടെ അഭാവം എന്നിവയും മൈഗ്രേനിടയാക്കും.
ശരീരത്തിന്‍െറ ഇതര അവയവങ്ങളിലുണ്ടാകുന്ന വേദന അറിയാനുള്ള സിദ്ധി തലച്ചോറിനുണ്ടെങ്കിലും മസ്തിഷ്കത്തിന് സ്വയം വേദനാനുഭവമില്ല. എന്നാല്‍ വേദന അറിയുന്ന തന്തുക്കള്‍ നിറഞ്ഞ മസ്തിഷ്കത്തിന്‍െറ ആവരണമായ ഡ്യൂറാമേറ്ററിലുണ്ടാകുന്ന വീക്കവും വികാസവുമെല്ലാം വേദനയുണ്ടാക്കും. കൂടാതെ കഴുത്തിന്‍െറ പിന്‍ഭാഗം, തലയുടെ പിറക്വശം, തലച്ചോറിന്‍െറ അടിവശം തുടങ്ങിയ ഭാഗങ്ങളിലെ ധമനികള്‍ക്ക് ചുറ്റും വേദന അറിയുന്ന തന്തുക്കള്‍ സുലഭമാണ്. രക്തധമനികള്‍ക്കും അതുവഴി തന്തുക്കള്‍ക്കും ഏല്‍ക്കുന്ന ആഘാതങ്ങള്‍ വേദനയായി മാറുന്നു. മിക്കപ്പോഴും തലയുടെ ഒരു വശത്തുമാത്രമാണ് വേദന തുടങ്ങുന്നത്. ക്രമേണ ഇത് മറുവശത്തേക്കും തലയുടെ പിന്‍ഭാഗത്തേക്കുമൊക്കെ വ്യാപിക്കാന്‍ തുടങ്ങും. രോഗത്തിന്‍െറ ദുരിതങ്ങളില്‍ ഏറ്റവും കുടുതലായി അനുഭവപ്പെടുന്നതും വേദനയാണ്.
പുരുഷന്മാരെ അപേക്ഷിച്ച്‌ സ്ത്രീകളില്‍ മൈഗ്രേന്‍ കൂടുതലായി കാണാറുണ്ട്. 15 ശതമാനത്തോളം സ്ത്രീകളില്‍ ആര്‍ത്തവത്തിന് തൊട്ട്മുമ്ബുള്ള ദിവസങ്ങളില്‍ മൈഗ്രേന്‍ ഉണ്ടാകാറുണ്ട്. ഗര്‍ഭിണികളില്‍ തലവേദനയുടെ കാഠിന്യം കുറയുമെങ്കിലും അപൂര്‍വമായി മൈഗ്രേന്‍ സങ്കീര്‍ണതകള്‍ക്കിടയാക്കാറുണ്ട്. 40-45 വയസ്സോടെ തലവേദനയുടെ കാഠിന്യവും ആവര്‍ത്തനവും കുറയാറുണ്ട്. എന്നാല്‍ ചിലരില്‍ മൈഗ്രേന്‍ ആര്‍ത്തവ വിരാമശേഷം കൂടിവരാറുണ്ട്. പാരമ്ബര്യമായും ഉണ്ടാകാറുണ്ട്.
മൈഗ്രേന്‍െറ പ്രധാന ലക്ഷണം ദിവസങ്ങളോ ആഴ്ചകളോ ഇടവിട്ടുണ്ടാകുന്ന ശക്തമായ തലവേദനയാണ്. തലയുടെ വശങ്ങളില്‍ വിങ്ങലുള്ള വേദനയോടെയാണ് മിക്കവരിലും മൈഗ്രേന്‍ തുടങ്ങുക. ഈ ഭാഗത്ത് രക്തക്കുഴലുകള്‍ ശക്തമായി തുടിക്കുന്നത് സ്പര്‍ശിച്ചറിയാനാകും. ചിലരില്‍ കണ്ണിന് ചുറ്റുമായാണ് വേദന തുടങ്ങുക. ഏതാനും സമയംകൊണ്ട് തലവേദന ശക്തിപ്രാപിക്കും. ഇരുണ്ട മുറിയില്‍ കിടക്കാന്‍ താല്‍പര്യം, ഓക്കാനം, ഛര്‍ദി എന്നിവയും കാണാറുണ്ട്.


തലച്ചോറിന്‍െറ ചില ഭാഗങ്ങളിലെ പ്രവര്‍ത്തനങ്ങളിലെ താല്‍ക്കാലികമായ മാറ്റങ്ങള്‍ മൂലം 20 ശതമാനം രോഗികളില്‍ തലവേദന തുടങ്ങുന്നതിന് മുമ്ബായ ചില ലക്ഷണങ്ങള്‍ കാണാറുണ്ട്. കണ്ണിന് മുമ്ബില്‍ തിളങ്ങുന്ന കമ്ബികള്‍ പോലെയോ കോട്ടകള്‍ പോലെയോ പ്രകാശം കാണുന്ന കാഴ്ചയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് മിക്കവരിലും ഉണ്ടാവുക. പ്രകാശവലയത്തന് പുറമെ വെള്ളിവെളിച്ചം, കറുത്തപൊട്ട്, ചിലന്തിവലയിലൂടെ നോക്കുന്നപോലെ തോന്നുക എന്നിവയും കാണാറുണ്ട്. അപൂര്‍വമായി ശരീരത്തിന്‍െറ ഒരു വശത്ത് ശേഷിക്കുറവോ, പെരുപ്പോ ഉണ്ടാവാറുണ്ട്. ലക്ഷണങ്ങള്‍ കുറയുന്നതോടെ തലവേദന ശക്തിപ്രാപിക്കും.
തലകറക്കം, നടക്കുമ്ബോള്‍ ബാലന്‍സ് തെറ്റി വേച്ച്‌ പോവുക, അവ്യക്തമായ സംസാരം, പെരുപ്പ്, മോഹലസ്യം തുടങ്ങിയ ലക്ഷണങ്ങള്‍ 10-30 മിനിട്ടുവരെ നീണ്ടുനിന്ന ശേഷം തലവേദന കൂടുന്ന തരം മൈഗ്രേന്‍. ചെറുപ്പക്കാരായ സ്ത്രീകളിലും കുട്ടികളിലും കാണുന്നു.
മയക്കുമരുന്നിന്‍െറ ഉപയോഗം, തലക്ക് ഏല്‍ക്കുന്ന ആഘാതങ്ങള്‍, മാനസിക പിരിമുറുക്കം, അണുബാധ എന്നിവയൊക്കെ തുടര്‍ച്ചയായി ശക്തമായ വേദനയോടെ മൈഗ്രേന്‍ നിലനില്‍ക്കാന്‍ ഇടയാക്കാറുണ്ട്.
മൈഗ്രേന്‍ കണ്ണുകളുടെ ചലനത്തെയും ചിലപ്പോള്‍ ബാധിക്കാറുണ്ട്. കാഴ്ച കുറയുക, കോങ്കണ്ണ്, നോക്കുന്നതെല്ലാം രണ്ടായി തോന്നുക എന്നിവയും ഉണ്ടാകാറുണ്ട്. തലവേദനക്കൊപ്പമോ അതിന് ശേഷമോ ഇവ ഉണ്ടാകാം.
വിവിധ ലക്ഷണങ്ങളോട് കൂടിയ പലതരം മൈഗ്രേനുകള്‍ കുട്ടികളെ ബാധിക്കാറുണ്ട്. പാരമ്ബര്യമായും മൈഗ്രേന്‍ ഉണ്ടാകാറുണ്ട്. പെട്ടെന്ന് മറ്റുള്ളവരുമായി സമ്ബര്‍ക്കം പുലര്‍ത്താനാകാത്ത മാനസികാവസ്ഥ മൂലം മൈഗ്രേനുണ്ടാവുക, പ്രകാശവലയമോ
നിറങ്ങളോ കാണുക, മദ്യപന്‍െറ രീതിയിലുള്ള നടപ്പ്, ഇരട്ടയായി കാണുക, തളര്‍ച്ച, തുടരത്തെുടരെയുള്ള ഛര്‍ദിയും വയറുവേദനയയും എന്നിവയൊക്കെ കുട്ടികളില്‍ കാണപ്പെടുന്ന മൈഗ്രേനുമായി ബന്ധപ്പെട്ട ലക്ഷണങ്ങളാണ്. പാരമ്ബര്യവുമായി ബന്ധപ്പെട്ട മൈഗ്രേന് മറ്റ് ലക്ഷണങ്ങള്‍ക്കൊപ്പം ഒരു വശം തളരുകയും ചെയ്യുന്നു.
മൈഗ്രേന്‍ ഉള്ളവരില്‍ ചില ഉദ്ദീപന ഘടങ്ങള്‍ മൈഗ്രേന്‍ പെട്ടെന്ന് തീവ്രമാക്കാറുണ്ട്. ദിനചര്യയില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍, ചിലയിനം ഭക്ഷണങ്ങള്‍, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, അധികമായ വ്യായാമം, മാനസിക സമ്മര്‍ദം, അമിതമായ ലൈംഗികവേഴ്ച, മദ്യപാനം, പുകവലി, ഉറക്കം, കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍, കാഴ്ചയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഇവയൊക്കെ പലരിലും ഉദ്ദീപനമാകാറുണ്ട്.
ചോക്ളേറ്റ്, വൈന്‍, കാപ്പി, ചായ, കോള, മദ്യം, അണ്ടിപ്പരിപ്പുകള്‍, പൈനാപ്പിള്‍, ഓറഞ്ച്, പഴുത്ത മുന്തിരി, ഉള്ളി, ബീന്‍സ്, കൃത്രിമമധുരം എന്നിവ മൈഗ്രേനുള്ളവരില്‍ ഉദ്ദീപനമാറാറുണ്ട്. വിരുദ്ധാഹാരങ്ങള്‍, പുളിപ്പിച്ച ഭക്ഷണങ്ങള്‍, സാംസ്കാരിക മാംസാഹാരങ്ങള്‍, അജിനോമോട്ടോ അടങ്ങിയ ഭക്ഷണങ്ങള്‍ ഇവയും ഉദ്ദീപനമാകാറുണ്ട്.

Share On Whats App
Interested news  ആരോഗ്യകരമായ ജീവിതത്തിനു ഈ ഭക്ഷണക്രമങ്ങല്‍ പാലിക്കുക
some_text

LEAVE A REPLY

Please enter your name here
Please enter your comment!