some_text
some_text

നമ്മെ അലട്ടുന്ന പല അസുഖങ്ങള്‍ക്കും ഹോമിയോപ്പതിയില്‍ ചികിത്സയുണ്ട്. സ്ത്രീകള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു രോഗമാണ് ചെന്നിക്കുത്ത് അഥവാ മൈഗ്രെയ്ന്‍. ആര്‍ത്തവകാലത്തിനോട് അടുത്ത സമയത്തായിരിക്കും ഈ വില്ലന്‍ രംഗപ്രവേശം നടത്തുന്നത്.
മസ്തിഷ്കത്തിലേക്കുള്ള രക്തവാഹിനിക്കുഴലുകള്‍ സങ്കോചിക്കുന്നതും വികസിക്കുന്നതുമാണ് ചെന്നിക്കുത്തിന് കാരണമാവുന്നത്. ശക്തിയായ തലവേദന, കാഴ്ച മങ്ങുക, ഛര്‍ദ്ദി എന്നിവയാണ് രോഗ ലക്ഷണം. ഈ രോഗത്തിന് പാരമ്ബര്യ സ്വഭാവവും ഉണ്ട്.
ബെല്‍, ഇക്സിസ്, നറ്റ്മര്‍, സെപിയ, സൈക്ലമന്‍, കോഫി, സ്കുറ്റിലരിയ, ഗ്ലോണിന്‍, ഡാമിയാന തുടങ്ങിയ മരുന്നുകളാണ് ചെന്നിക്കുത്ത് എന്ന രോഗത്തിനായി ഹോമിയോപ്പതിയില്‍ നല്‍കിവരുന്നത്.
കൌമാര പ്രായം മുതല്‍ പെണ്‍കുട്ടികളില്‍ ചെന്നിക്കുത്ത് ബാധിക്കുന്നതായാണ് കണ്ടുവരുന്നത്. ചുരുക്കം ചിലരില്‍ ഇത് തനിയെ ഭേദമാവുമെങ്കിലും 55 വയസ്സുവരെയെങ്കിലും ഇത് നിലനില്‍ക്കുമെന്നും വിദഗ്ദര്‍ പറയുന്നു.

Share On Whats App
Interested news  മൈഗ്രൈന്‍; ലക്ഷണങ്ങളും, കാരണങ്ങളും
some_text

LEAVE A REPLY

Please enter your name here
Please enter your comment!