some_text

ആപ്പിള്‍ ഫോണുകളില്‍ ടച്ച്‌ ഐഡി സംവിധാനം സ്ക്രീനില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഈ ശ്രമത്തിനു പിന്നാലെ ഐഫോണുകളിലും മറ്റ് ആപ്പിള്‍ ഗാഡ്ജറ്റുകളിലും വ്യത്യസ്തമായൊരു സാങ്കേതിക വിദ്യ പരീക്ഷിക്കാനുള്ള ശ്രമത്തിലാണ് ലോകത്തെ ഈ പ്രമുഖ ഗാഡ്ജറ്റ് നിര്‍മ്മാതാക്കള്‍.
ആപ്പിള്‍ ഉടന്‍ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്ന ഐഫോണ്‍ 8 ന്റെ ഭാഗമാകുമെന്നു കരുതുന്നില്ലെങ്കിലും 2018 അവസാനത്തോടെ ഈ പുതിയ സാങ്കേതിക വിദ്യ ഉള്‍പ്പെടുത്തിയാകും ആപ്പിള്‍ ഉപകരണങ്ങള്‍ ഉപഭോക്താക്കളിലെത്തുക. ടച്ച്‌ ഐഡിക്ക് പകരക്കാരനാകുന്ന ത്രിമാന ഫേസ് ഡിറ്റക്ഷന്‍ സംവിധാനമാണ് ആപ്പിള്‍ വികസിപ്പിച്ചെടുക്കുക.
ദ്വിമാന ഫേസ് ഡിറ്റക്ഷനുകളെ കബളിപ്പിക്കാന്‍ കഴിയുന്നത് പോലെ ത്രിമാന ഫേസ് ഡിറ്റക്ഷന്‍ സങ്കേതത്തെ കുഴപ്പിക്കാനാവില്ല. നിലവില്‍ ഉപയോഗിച്ച്‌ വരുന്ന ഫിംഗര്‍ പ്രിന്റ് സ്കാനിങ് സുരക്ഷാരീതിക്ക് ചില പോരായ്മകളുണ്ടെന്നുള്ളതും ഐറിസ് സ്കാനിങ് കൂടുതല്‍ സങ്കീര്‍ണ്ണമാണെന്നതും ത്രിമാന ഫേസ് ഡിറ്റക്ഷന്‍ രീതിക്ക് സാധ്യത വര്‍ധിപ്പിക്കുന്നു.

Share On Whats App
Interested news  മൊബൈല്‍ കോള്‍ നിരക്കുകള്‍ കുറയ്ക്കുന്നു
some_text

LEAVE A REPLY

Please enter your comment!
Please enter your name here