ചക്കപ്പായസം

0

ആവശ്യമുള്ള സാധനങ്ങൾ
1. നന്നായി വിളഞ്ഞ ചക്കച്ചുള – 500 ഗ്രാം
2. ശർക്കര – 2 കപ്പ്
3. തേങ്ങയുടെ ഒന്നാം പാൽ – 2 കപ്പ്
4. തേങ്ങയുടെ രണ്ടാം പാൽ – 4 കപ്പ്
5. ചൗവ്വരി – അര കപ്പ്
6. പാൽ – ഒരു ലിറ്റർ
7. കിസ്മിസ്, അണ്ടിപ്പരിപ്പ് – 25 ഗ്രാം വീതം
8. നെയ്യ് – 2 ടേ. സ്പൂൺ
9. ചുക്കുപൊടി – ഒരു ടീസ്പൂൺ
10. ഏലയ്ക്കാപ്പൊടി – ഒരു ടീസ്പൂൺ
11. ജീരകം പൊടിച്ചത് – ഒരു ടീസ്പൂൺ

തയാറാക്കുന്നവിധം
ചക്കച്ചുള വെള്ളം ചേർക്കാതെ മിക്സിയിൽ അരച്ച് വയ്ക്കുക. ചൗവ്വരി കുതിർത്തു വേവിച്ചു വയ്ക്കുക. ശർക്കര ഒരു കപ്പ് വെള്ളത്തിൽ അലിയിച്ച് അരിച്ചെടുക്കുക. അല്പം നെയ്യിൽ കിസ്മിസും അണ്ടിപ്പരിപ്പും വറുത്തു വയ്ക്കുക. ഉരുളിയിൽ ശർക്കര കലക്കിയത് ഒഴിച്ച് അതിൽ ചക്കച്ചുള അരച്ചതു ചേർത്ത് വേവിക്കുക. പാകമാകുമ്പോൾ ചൗവ്വരി വേവിച്ചതും നെയ്യും ചേർത്തിളക്കുക. അല്പം കഴിഞ്ഞു രണ്ടാം പാൽ ചേർക്കുക. കുറുകി വരുമ്പോൾ പാൽ ചേർത്തിളക്കുക. അതു കുറുകുമ്പോൾ ഒന്നാം പാൽ ചേർത്ത് വാങ്ങി വയ്ക്കുക. ഇതിലേക്ക് ചുക്ക്, ഏലയ്ക്ക, ജീരകം എന്നിവയുടെ പൊടികൾ ചേർത്തിളക്കുക. വറുത്തു വച്ച അണ്ടിപ്പരിപ്പും കിസ്മിസും കൂടെ ചേർത്ത് ഉപയോഗിക്കാം.

Leave A Reply

Your email address will not be published.

error: Content is protected !!