മലയാള സിനിമയില്‍ പുതിയ വിപ്ലവം ഒരുക്കി ‘പോരാട്ടം’ ചിത്രം
കോടികള്‍ മുടക്കി സിനിമകള്‍ നിര്‍മിക്കുന്ന മലയാള സിനിമയില്‍ നിന്നും മറ്റൊരു മാറ്റത്തിന്റെ കൊടുങ്കാറ്റാവുകയാണ് പോരാട്ടം എന്ന ചിത്രം. കാല്‍ ലക്ഷം രൂപയ്ക്ക് പൂര്‍ത്തിയാക്കി റിലീസിംഗിന് തയ്യാറെടുക്കുകയാണ് പോരാട്ടം. ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ ചലച്ചിത്രം എന്ന പ്രത്യേകത കൂടി ഇനി ഇതിലൂടെ മലയാളത്തിന് സ്വന്തമാകും. പ്ലാന്‍ ബി ഇന്‍ഫൊട്ടെയിന്‍മെന്റിന്റെ ബാനറില്‍ ബിലഹരിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 15 ദിവസം കൊണ്ട് സംവിധായകന്റെയും ബന്ധുക്കളുടെയും നാട്ടുകാരുടെയും വീടുകളിലായാണ് ചിത്രീകരണം നടന്നത്. ബാലതാരമായി ശ്രദ്ധേയയായ ശാലിന്‍ സോയയാണ് നായിക. ശാലിന്‍ നായികയാകുന്ന ആദ്യ ചിത്രമാണിത്. നവജിത് നാരായണന്‍, വിനീത് വാസുദേവന്‍, സജിന്‍ ചെറുകയില്‍ തുടങ്ങി നിരവധി പുതുമുഖങ്ങള്‍ സിനിമയുടെ ഭാഗമായെത്തുന്നു. തിരക്കഥ ഇല്ല എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ലൊക്കേഷനില്‍ കഥാപാത്രങ്ങളില്‍ നിന്ന് കഥ വളര്‍ത്തുന്ന സ്ട്രാറ്റജി ആണ് ഈ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സ്വീകരിച്ചിരിക്കുന്നത്. ശ്രീരാജ് രവീന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.