പേരിയ 37 ല്‍ റോഡ് ഇടിഞ്ഞു
മാനന്തവാടി തലശ്ശേരി റോഡില്‍ പേര്യ 37ല്‍ റോഡിടിഞ്ഞു. പ്രധാന നിരത്തിന്റെ പകുതിയോളമാണ് ഇടിഞ്ഞ് താഴ്ന്നത്. ചെറിയ വാഹനങ്ങള്‍ക്ക് കടന്നു പോകാമെങ്കിലും വലിയ വാഹനങ്ങളുടെ കാര്യം ബുദ്ധിമുട്ടാണ്. ഭാരം കൂടിയ വാഹനങ്ങള്‍ ഇതിലൂടെ കടന്നുപോയാല്‍ അപകടത്തിന് വഴിയൊരുക്കുമെന്ന് പ്രദേശവാസികള്‍ മുന്നറിയിപ്പ് നല്‍കി. പാല്‍ച്ചുരം വഴിയുള്ള ബസ് ഓട്ടം ആഴ്ചകള്‍ക്ക് മുമ്പേ നിലച്ചിരുന്നു. പായോടില്‍ റോഡില്‍ വെള്ളം കയറിയതിനാല്‍ നാലാംമൈല്‍ വഴി കല്‍പ്പറ്റയിലേക്കും കുറ്റ്യാടി ഭാഗത്തേക്കുമുള്ള ബസ് ഓട്ടവും നിലച്ചിരിക്കുകയാണ്. ചെറിയ വാഹനങ്ങള്‍ക്ക് പായോട്കുന്ന് കയറി – അമ്പലവയല്‍- തോണിച്ചാല്‍ വഴി കടന്നു പോകാം. മാനന്തവാടിയില്‍ മഴയുടെ ശക്തി കുറഞ്ഞു. പേടിപ്പെടുത്തുന്ന കാറ്റും ഇപ്പോഴില്ല. കുഴിനിലം, തലപ്പുഴ ചുങ്കം, പേര്യ 36 എന്നിവിടങ്ങളില്‍ റോഡുകളില്‍ കയറിയ വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്. കുഴിനിലം റോഡിലൂടെ വലിയ വാഹനങ്ങള്‍ മാത്രമേ കടന്നു പോകുന്നുള്ളൂ.