ജില്ലയിലുണ്ടായ മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ഡി.വൈ.എഫ്.ഐ നടത്താനിരുന്ന സ്വാതന്ത്ര്യസംഗമം പരിപാടി ഒഴിവാക്കി. പരിപാടിയുടെ നടത്തിപ്പിനും വാഹന ചാര്‍ജും ഉള്‍പ്പെടെയുള്ള ചിലവിലേക്കായി ഡി.വൈ.എഫ്.ഐയുടെ വിവിധ ഘടകങ്ങള്‍ ശേഖരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. പരിപാടിക്കായി കണ്ടെത്തിയ രണ്ട് ലക്ഷം രൂപയാണ് കല്‍പറ്റയില്‍ വെച്ച് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് കൈമാറിയത്. സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ എ.ആര്‍. അജയ്കുമാര്‍, തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലാണ് ഫണ്ട് കൈമാറിയത്. ഡി.വൈ.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എം.ഫ്രാന്‍സിസ്, കല്‍പ്പറ്റ ബ്ലോക്ക് പ്രസിഡന്റ് അര്‍ജ്ജുന്‍ ഗോപാല്‍ എന്നിവരും പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.