പനവല്ലി റോഡ് ഇടിഞ്ഞു താഴ്ന്നു.

0

കാട്ടിക്കുളം പനവല്ലി പോത്തുമൂല റോഡ് ഇടിഞ്ഞുതാഴ്ന്നു. ഇന്ന് രാവിലെ 10 മണിയോടെ മാനന്തവാടിയില്‍ നിന്ന് തിരുനെല്ലിയിലേക്ക് വരുകയായിരുന്ന സ്വകാര്യ ബസ് താഴ്ന്നത്തോടെയാണ് സംഭവം. തുടര്‍ന്ന് നാട്ടുകാരും ദുരന്തനിവാരണസേനയും സ്ഥലത്തെത്തി. പനവല്ലിയിലെ കോളിേച്ചാട് എന്ന സ്ഥലത്താണ് റോഡ് താഴ്ന്നത് ചതുപ്പ് പോലെ റോഡിന്റെ പകുതി ഭാഗവും കുലുങ്ങുകയാണ് ജിയോളജി വകുപ്പും ദുരന്തനിവാരണസേനയും റോഡ് കുഴിച്ച് പരിശോധന നടത്തി വരികയാണ്. ഗതാഗതം പുനസ്ഥാപിക്കാനായി പരിശോധിച്ച കുഴികളില്‍ നാട്ടുകാരുടെ സഹായോത്തോടെ കല്ല് പതിച്ച് ഗതാഗതായോഗ്യമക്കാനുള്ള പരിശ്രമത്തിലാണ് ഉദ്യോഗസ്ഥരും നാട്ടുകാരും. തുടര്‍ന്ന് റോഡിന്റെ ഇരുഭാഗങ്ങളില്‍ ഓവുചാല്‍ എടുക്കുന്ന പ്രവര്‍ത്തിയും നടക്കുന്നുണ്ട് എന്നാല്‍ റോഡ് കുഴിച്ചതിനെ തുടര്‍ന്ന് ഒരു കല്ലുപോലും റോഡിനടിയില്ലന്നും വെറും മണ്ണായതിനാല്‍ ഉറവയെടുത്ത് മണ്ണ് പൊങ്ങുകയാണന്നും നാട്ടുകാര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!