ഒഴുക്കില്‍പ്പെട്ടതായി സൂചന

0

തലപ്പുഴ കമ്പിപാലത്തിനടിയിലെ പുഴയില്‍ ഒരാള്‍ അകപ്പെട്ടതായി നാട്ടുകാര്‍. ഒരു യുവാവാണ് പോയതെന്ന് സംശയിക്കുന്നതായും പ്രദേശവാസികള്‍. സമീപത്തെ ഒരു സ്ത്രീയാണ് സംഭവത്തിന് ദൃക്സാക്ഷി. കരച്ചില്‍ കേട്ട് ഓടിയെത്തിയപ്പോള്‍ രണ്ട് കൈകള്‍ ഉയര്‍ത്തി ഒഴുകി പോകുന്നത് കണ്ടതായാണ് ദൃക്സാക്ഷി പറയുന്നത്. സംഭവസ്ഥലത്ത് നല്ല കുത്തൊഴുക്കായതിനാല്‍ കുറേ താഴെ ഭാഗത്തായി തിരച്ചില്‍ നടത്താനുള്ള ശ്രമത്തിലാണ് പോലീസും, ഫയര്‍ഫോഴ്സും. തലപ്പുഴയിലെ ഈ പുഴ ചൂട്ടക്കടവ് ചെറുപുഴ വഴി മാനന്തവാടി പുഴയിലാണ് സംഗമിക്കുന്നത്. കനത്ത മഴ കാരണം ശക്തമായ ഒഴുക്കാണ് പുഴയിലുള്ളത്. നേവിയും സംഘവും സ്ഥലത്തെത്തി. തിരച്ചില്‍ പുരോഗമിക്കുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!