തൊണ്ടര്‍നാട് പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു.

0

വയനാട് ജില്ലയിലെ വെള്ളമുണ്ട പോലീസ് സ്റ്റേഷന്‍ വിഭജിച്ച് പുതുതായി രൂപീകരിച്ച തൊണ്ടര്‍നാട് പോലീസ് സ്റ്റേഷന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ചു. ഒ.ആര്‍ കേളു എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി കറുപ്പസ്വാമി ഐപിഎസ് ,ബ്ലോക്ക് പഞ്ചായത്ത് പ്രസി: ഗീത ബാബു, ഗ്രാമപഞ്ചായത്ത് പ്രസി: പി.എ ബാബു, എ. പ്രഭാകരന്‍ മാസ്റ്റര്‍, കേളോത്ത് അബ്ദുള്ള, എ.എന്‍ പ്രഭാകരന്‍, ഇ.പി ശിവദാസര്‍ മാസ്റ്റര്‍ കെ.കെ അമ്മദ് എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!