എക്സൈസ് മന്ത്രി ടിപി രാമകൃഷന്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തി.

0

വൈത്തിരി മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലും, വൈത്തിരി ബസ്റ്റാന്റിലെ തകര്‍ന്ന കെട്ടിടവും, തകര്‍ന്ന പോലീസ് സ്റ്റേഷനും മന്ത്രി സന്ദര്‍ശിച്ചു. വീടിന്റെ ഭിത്തിയിടിഞ്ഞ് മരണപ്പെട്ട രാജമ്മയുടെ മൃതദേഹത്തിന് ആദാരാഞ്ജലി അര്‍പ്പിച്ചു. മണ്ണിടിഞ്ഞ് മരണപ്പെട്ട ഷൗക്കത്തലിയുടെ കുടുംബത്തേയും മന്ത്രി നേരില്‍ കണ്ടു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും എല്ലാ സഹായവും ഉണ്ടാകുമെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. പെരിക്കല്ലൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എ, ഗുഡല്ലൂര്‍ എംഎല്‍എ ദ്രാവിഡമണി, സി.പി.എം ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍, ഗ്രാമപഞ്ചായത്ത് പ്രസി.ബിന്ദു പ്രകാശ് തുടങ്ങിയവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!