വരടിമൂല റോഡ് ഇടിഞ്ഞു തകര്‍ന്നു

0

കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിലാണ് മാനന്തവാടി നരസഭയിലെ വരടിമൂല റോഡ് ഇടിഞ്ഞുതകര്‍ന്നത്. ഗതാഗതം പൂര്‍ണ്ണമായും നിലച്ചു. മാനന്തവാടി – വള്ളിയൂര്‍ക്കാവ് ബൈപ്പാസ് ജംഗ്ഷനില്‍ നിന്നും ഏതാണ്ട് 200 മീറ്റര്‍ മാറിയാണ് റോഡ് ഇടിഞ്ഞ് താഴ്ന്നത് റോഡ് ഇടിഞ്ഞ് സമീപത്തെ ഒരു വീടിന്റെ അടുക്കള തകര്‍ന്നിട്ടുണ്ട് കൂടാതെ റോഡ് ഇടിഞ്ഞതിന് മുകളിലായുള്ള വരടിമൂല ആദിവാസി കോളനിക്കും ഭീഷണിയായിട്ടുണ്ട്. ഉടന്‍ റോഡ് ഗതാഗതയോഗ്യമാക്കിയില്ലങ്കില്‍ വരും ദിവസങ്ങളില്‍ വിദ്യാര്‍ത്ഥികളടക്കമുള്ളവരുടെ യാത്ര ദുരിതത്തിലാവും. നാട്ടുകാര്‍ മുന്‍കൈ എടുത്ത് കാല്‍നടയാത്രക്കുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. അധികൃതര്‍ മുന്‍കൈ എടുത്ത് റോഡ് എത്രയും വേഗം ഗതാഗത യോഗ്യമാക്കണമെന്നാണ് പ്രദേശത്തുകാരുടെ ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!