പൊന്‍കുഴി ശ്രീരാമക്ഷേത്രത്തില്‍ പിതൃതര്‍പ്പണം നടത്തിയത് ആയിരങ്ങള്‍

0

കര്‍ക്കിട വാവുബലിയോടു അനുബന്ധിച്ച് പൊന്‍കുഴി ശ്രീരാമക്ഷേത്രത്തില്‍ ആയിരങ്ങളാണ് ഇത്തവണയും പിതൃതര്‍പ്പണം നടത്തിയത്.പുലര്‍ച്ചെ മൂന്ന്് മണിക്ക് തന്നെ ബലികര്‍മ്മങ്ങള്‍ ആരംഭിച്ചു. ക്ഷേത്രം ശാന്തി ഗിരിഷ് അയ്യര്‍ ബലികര്‍മ്മങ്ങള്‍ക്ക് നേതൃതത്വം നല്‍കി. ബലികര്‍മ്മങ്ങള്‍ നടത്തുന്നതിനായി ക്ഷേത്ര പരിസരത്ത് ഒരേ സമയം 500 പേര്‍ക്ക് ഇരിക്കാവുന്ന പ്രത്യേക ബലത്തറയും ഒരുക്കിയിരുന്നു. ബലികര്‍മ്മങ്ങള്‍ക്ക് എത്തിയവരുടെ സുരക്ഷ മുന്‍നിര്‍ത്തി റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ക്രോഡീകരിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. ഫോറസ്റ്റ്, പോലീസ്, ഫയര്‍ ആന്‍ഡ് റസ്‌ക്യു, ആരോഗ്യം, കെ.എസ്.ആര്‍.ടി.സി തുടങ്ങിയ വകുപ്പുകളുടെ സഹായവും ഏതുസമയവും ക്ഷേത്രപരിസരത്ത് ഉണ്ടായിരുന്നു. കെ.എസ്.ആര്‍.ടി.സി രാവിലെ 4 മണി മുതല്‍ ബത്തേരിയില്‍ നിന്നും പൊന്‍കുഴിയിലേക്ക് സര്‍വ്വീസും നടത്തിയിരുന്നു. അതിര്‍ത്തി സംസ്ഥാനങ്ങളായ കര്‍ണ്ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നും നിരവധിപേര്‍ പിതൃതര്‍പ്പണം നടത്തുന്നതിനായി പൊന്‍കുഴിയിലെത്തിയിരുന്നു. ഉച്ചയോടെ ബലികര്‍മ്മങ്ങള്‍ പൂര്‍ത്തിയായി. ശക്തമായ മഴയെ തുടര്‍ന്ന് പൊന്‍കുഴി പുഴയില്‍ വെള്ളം ഉയര്‍ന്നതിനാല്‍ ഫയര്‍ഫോഴ്സ് പ്രത്യേക സുരക്ഷയാണ് ഇത്തവണ ഒരുക്കിയിരുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!