പായലും, മാലിന്യ നിക്ഷേഭവും കാരാപുഴ ഡാമിന് ഭീഷണിയാകുന്നു.

0

പ്രകൃതിയുടെ സന്തുലിതാവസ്ഥ തകിടം മറിക്കുന്ന ആഫ്രിക്കന്‍ പായല്‍ ഇനത്തിപ്പെട്ട ചെടികള്‍ പടരുന്നതും മാലിന്യം കൊണ്ട് തള്ളുന്നതും കാരാപുഴ ഡാമിന് ഭീഷണിയാകുന്നു. റിസര്‍വോയര്‍ പദ്ധതി പ്രദേശമായ നത്തംകുനി, നെല്ലാറച്ചാല്‍, ഏഴാം ചിറ, പങ്ങലേരി, മണല്‍വയല്‍, ഒഴലകൊല്ലി, തുടങ്ങിയ സ്ഥലങ്ങളിലെ വെള്ളകെട്ടുകളിലാണ് ധാരാളമായി ആഫ്രിക്കന്‍ പായലു പോലുള്ള ചെടികളും മാലിന്യങ്ങളും നിറഞ്ഞിരിക്കുന്നത്. ഇതോടെ കാരാപ്പുഴയുടെ ജലനിരപ്പ് കാണാന്‍ പറ്റാതെയായി. കുളങ്ങള്‍, വയലുകള്‍, ജലാശയങ്ങള്‍, ചതുപ്പുകള്‍ തുടങ്ങിയ ഇടങ്ങളില്‍ വളരെ വേഗം പടര്‍ന്നു വ്യാപിക്കുന്ന ജലസസ്യമാണ് ആഫ്രിക്കന്‍ പായല്‍. ജില്ലയിലെ കൃഷിക്കും ജൈവ വൈവിധ്യത്തിനും ഇത് ഭീഷണി സൃഷ്ടിക്കുന്നു. വെള്ളത്തിലെ പോഷകാംശം ചോര്‍ത്തുന്നതിനായും ജലോപരിതലത്തില്‍ താണ്ടി കൂടി വളര്‍ന്ന് സൂര്യപ്രകാശം തടയുന്നതിനാലും വെള്ളത്തിലുള്ള സസ്യയിനങ്ങള്‍ക്കും, മത്സ്യങ്ങള്‍ക്കും സൂക്ഷ്മ ജീവികള്‍ക്കും ഭീഷണിയാണ് ഈ പായലുകള്‍ സൃഷ്ടിക്കുന്നത്. ഇത്തരത്തിലുള്ള ചെടികള്‍ ജലം മുഴുവന്‍ ഊറ്റിയെടുക്കുന്നതിനാല്‍ കടുത്ത വരള്‍ച്ചക്കും കാരണമാകുന്നുണ്ട്. ജലത്തിന്റെ സംരക്ഷണത്തിന് ഇത്തരത്തിലുള്ള പായല്‍ നീക്കം ചെയ്യാന്‍ ക്രിയാന്മകമായ സംവിധാനങ്ങള്‍ ചെയ്ത് ഡാമിനെ സംരക്ഷിക്കണമെന്നാണാവശ്യമുയരുന്നുണ്ട് അതുപോലെ സഞ്ചാരികള്‍ വരുന്ന പ്രദേശങ്ങളില്‍ പ്ലാസ്റ്റിക് പോലുള്ള മാലിന്യങ്ങള്‍ വെള്ളകെട്ടുകളില്‍ നിക്ഷേപ്പിക്കലും പതിവാണ്.

Leave A Reply

Your email address will not be published.

error: Content is protected !!