ദമ്പതികള്‍ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രമൊഴി
വ്യാഴാഴ്ച മക്കിമല പ്രദേശം ഉണര്‍ന്നത് ദുരന്ത വാര്‍ത്തയുമായായിരുന്നു. പ്രദേശത്ത് ഉരുള്‍പ്പൊട്ടി മംഗലശേരി റസാഖും ഭാര്യ സീനത്തും മണ്ണിനടിയില്‍ അകപ്പെട്ടു എന്ന നടുക്കുന്ന വാര്‍ത്തയാണ് പ്രദേശത്തുകാര്‍ അറിഞ്ഞത് വാര്‍ത്ത കേട്ടവരാകട്ടെ ദുരന്തമുഖത്തേക്ക് ഓടിയെത്തുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയുമായിരുന്നു ഒന്‍പത് മണിയോടെ ജെ.സി.ബി എത്തി 12 മണിയോടെ ഇരുവരുടെയും മുതുദേഹങ്ങള്‍ പുറത്തെടുക്കുകയായിരുന്നു പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ക്ക് ശേഷം രാത്രി എട്ട് മണിയോടെ പുതിയിടം കുസുമഗിരി എല്‍.പി.സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം ഇരുവരെയും അവസാനമായി ഒരു നോക്ക് കാണാന്‍ നാടൊന്നാകെ ഒഴുകിയെത്തുകയായിരുന്നു. ദമ്പതികള്‍ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രമൊഴി. പൊതുദര്‍ശനത്തിന് ശേഷം ചുങ്കം ജുമാ മസ്ജിദില്‍ മയ്യത്ത് നിസ്‌ക്കാരത്തിന് ശേഷം 12 മണിയോടെ ഖബറടക്കം നടത്തി. ഉരുള്‍പൊട്ടലില്‍ ഇവരുടെ മൂന്ന് കുട്ടികളും രക്ഷപ്പെട്ടിരുന്നു. സര്‍ക്കാരിന്റെ നഷ്ടപരിഹാര തുക കുടുംബത്തിന് കൈമാറുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി റവന്യു വകുപ്പ് അറിയിച്ചിട്ടുണ്ട്.