ബാവലി കുറുവ ദ്വീപില്‍ അകപ്പെട്ടവരെയെല്ലാം രക്ഷപ്പെടുത്തി

0

ബാവലി കുറുവ ദ്വീപില്‍ അകപെട്ടവരെ എല്ലാവരെയും രക്ഷപെടുത്തി കഴിഞ്ഞ ദിവസം രാത്രിയാണ് കക്കേരി പുതിയൂര്‍ എന്നിവിടങ്ങളിലെ 40 ഓളം കുടുംബങ്ങള്‍ ദ്വീപില്‍ കുടുങ്ങിയത് കുറുവ ദ്വീപിന്റെ ഒരു ഭാഗമാണ് പ്രദേശത്ത് കരകവിഞ്ഞൊഴുകുന്നത്. വെള്ളത്തില്‍ അകപെട്ട 28 ഓളം ആള്‍ക്കാരെ ഇന്ത്യന്‍ നേവിയും ഫയര്‍ഫോഴ്‌സും സംയുകതമായ് കെടിഡിസിയുടെ ബോട്ട് സര്‍വീസിലൂടെയാണ് കുടുംബങ്ങളെ ഇന്ന് ഉച്ചയോടെയാണ് രക്ഷപെടുത്തിയത്്. വളര്‍ത്ത് മൃഗങ്ങളേയും രക്ഷപെടുത്തി കഴിഞ്ഞ ദിവസം രാത്രിയില്‍ 10 ഓളം കുടുംബങ്ങളേയും രക്ഷപെടുത്തിയിട്ടുണ്ട്. സ്ഥലം എം എല്‍ എ ഒ ആര്‍ കേളു പഞ്ചായത്ത്, പ്രസി. മായാദേവി, വൈസ് പ്രസി പി വി ബാലകൃഷണന്‍, കാട്ടിക്കുളം വില്ലേജ് ഓഫീസര്‍. ജോബി സ്ഥലം എസ് ഐ ബിജു ആന്റണി നിരവധി നാട്ടുകാര്‍ വനപാലകര്‍ എന്നിവരും മണിക്കൂര്‍ നീണ്ട പരിശ്രമത്തിന്റെ ഫലമായാണ് എല്ലാവരെയും രക്ഷപെടുത്തിയത് 140 ഓളം കുടുംബങ്ങളെ തിരുനെല്ലി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. പ്രദേശത്ത്് വ്യാപക കൃഷി നാശം ഉണ്ടായിട്ടുണ്ട്. 60 ഓളം വീടുകള്‍ ഇപ്പോഴും വെള്ളത്തിലാണ് കക്കേരി പുതിയൂര്‍ മീന്‍ കൊല്ലി എന്നീ ഭാഗങ്ങള്‍ കുറുവ ദ്വീപ് കരകവിഞ്ഞൊഴുകുകയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!