കഞ്ചാവുമായി എഞ്ചിനീയര്‍ വിദ്യാര്‍ത്ഥി പിടിയില്‍
തോല്‍പ്പെട്ടി ചെക്ക്പോസ്റ്റില്‍ എക്സൈസ് വാഹന പരിശോധനയ്ക്കിടെ കഞ്ചാവുമായി എഞ്ചിനീയര്‍ വിദ്യാര്‍ത്ഥി പിടിയില്‍. മലപ്പുറം സ്വദേശി ദഹീല്‍ റാസിയാണ് പിടിയിലായത്. മാനന്തവാടി എഞ്ചിനീയര്‍ കോളേജിലെ വിദ്യാര്‍ത്ഥിയായ ഇയാള്‍ സഹപാഠികള്‍ക്ക് വിതരണം ചെയ്യാന്‍ കൊണ്ടുവന്നതാണ് കഞ്ചാവ് എന്നാണ് സൂചന ഇയാള്‍ സഞ്ചരിച്ച നമ്പര്‍ ബുള്ളറ്റും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കൃഷ്ണന്‍കുട്ടി, പ്രിവന്റീവ് ഓഫീസര്‍ ഷാജിമോന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സനൂപ്, അനുദാസ്, പ്രിന്‍സ്, അമല്‍ തോമസ്, അജേഷ് വിജയന്‍ തുടങ്ങിയവരുടെ സംഘമാണ് ഇയാളെ പിടികൂടിയത്.