തെലുങ്കിലും തമിഴിലും റീമേക്കിന് ഒരുങ്ങി 100 ഡിഗ്രി സെല്‍ഷ്യസ്

0

രാകേഷ് ഗോപന്‍ സംവിധാനം ചെയ്ത് 2014ല്‍ പുറത്തിറങ്ങിയ 100 ഡിഗ്രി സെല്‍ഷ്യസ് തമിഴിലും തെലുങ്കിലും റീമേക്കിന് ഒരുങ്ങുന്നു. മിത്രന്‍ ജവഹറാണ് സിനിമ ഇരുഭാഷകളിലും സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ . അമലപോളായാരിക്കും പ്രധാന കഥാപാത്രങ്ങളിലൊരാളെ അവതരിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹന്‍സിക മോട്വാണി,​ നികേഷ പട്ടേല്‍,​ റായ് ലക്ഷ്മി എന്നിവരെയാണ് മറ്റ് വേഷങ്ങള്‍ക്കായി സമീപിച്ചിരിക്കുന്നത്.
ബാങ്ക് ഉദ്യോഗസ്ഥ,​ വീട്ടമ്മ,​ ഐ.ടി പ്രൊഫഷണല്‍,​ ടി.വി റിപ്പോര്‍ട്ടര്‍,​ കോളേജ് വിദ്യാര്‍ത്ഥി എന്നിവരെ ചുറ്റിപ്പറ്റിയുള്ള കഥയാണ് സിനിമയിലൂടെ രാകേഷ് ഗോപന്‍ പറഞ്ഞത്.
ശ്വേത മേനോന്‍,​ മേഘ്നരാജ്, ഭാമ,​ അനന്യ,​ ഹരിത പറോക്കോട് എന്നിവരായിരുന്നു പ്രധാന വേഷങ്ങളില്‍ എത്തിയത്.​

Leave A Reply

Your email address will not be published.

error: Content is protected !!