കര്‍ഷക കോണ്‍ഗ്രസ്സ് വയനാട് ജില്ലാ കമ്മിറ്റി മാര്‍ച്ചും, ധര്‍ണ്ണയും നടത്തി

0

വയനാട് ജില്ലയിലെ ബാങ്കുകളുടെ തെറ്റായ നടപടികള്‍ ഉടന്‍ പിന്‍വലിക്കുക, സര്‍ഫാസിനിയമം പിന്‍വലിക്കുക, ജപ്തി നടപടികള്‍ നിര്‍ത്തിവെക്കുക, കാര്‍ഷിക വായ്പകള്‍ എഴുതി തള്ളുക, വിദ്യാഭ്യാസ ലോണിനു മേലുള്ള ബാങ്കുകളുടെ ജപ്തി നടപടി ക്രമങ്ങള്‍ പിന്‍വലിക്കുക, പലിശ രഹിത വായ്പകള്‍ അനുവദിക്കുക, ബാങ്കുകള്‍ ജനങ്ങളെ ചൂഷണം ചെയ്യുന്നത് പിന്‍വലിക്കുക, അമിത പലിശകള്‍ പിന്‍വലിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കര്‍ഷക കോണ്‍ഗ്രസ്സ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ലീഡ് ബാങ്കിലേക്ക് മാര്‍ച്ചും, ധര്‍ണ്ണയും നടത്തി. കര്‍ഷക കോണ്‍ഗ്രസ്സ് വയനാട് ജില്ലാ പ്രസിഡന്റ് അഡ്വ. ജോഷി സിറിയക്കിന്റെ അദ്ധ്യക്ഷതയില്‍ ഡിസിസി പ്രസിഡന്റ് ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ. ധര്‍ണ്ണാ സമരം ഉദ്ഘാടനം ചെയ്യ്തു. കെ.പി.സി.സി. സെക്രട്ടറി കെ.കെ.അബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. എന്‍.ഒ.ദേവസ്യ, മമ്മി പൊഴുതന, വി.എം.ശശീന്ദ്രന്‍, മാജീഷ് മാത്യു, പി.എം. ബെന്നി, എക്കണ്ടി മെയ്തൂട്ടി, വി.പി. നാരായണവാര്യര്‍, വി.ഡി.ജോസ്, സാബു പന്നിക്കുഴി, ജോണ്‍സണ്‍ ഇലവുങ്കല്‍, കെ.എം.കുര്യാക്കോസ്, ഡെന്നിസണ്‍ കണിയാരം തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!