some_text

പഞ്ചായത്ത് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടും രാത്രികാലങ്ങളില്‍ പുല്‍പ്പള്ളി ടൗണിലെ പെരിക്കല്ലൂര്‍ റോഡിന് സമീപത്തായുള്ള ബസ്സ് കാത്തിരിപ്പു കേന്ദ്രത്തിന് സമീപം മാലിന്യം തള്ളുന്നതായി പരാതി. മാലിന്യം നീക്കം ചെയ്യാതായതോടെ ദുരിതത്തിലായിരിക്കുകയാണ് ബസ്സ് യാത്രക്കാര്‍. വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും വീടുകളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ ടൗണിന്റെ പലഭാഗങ്ങളിലും കൊണ്ടുവന്നിടുന്നത് പതിവായതോടെ ഗ്രാമപഞ്ചായത്ത് മാലിന്യങ്ങള്‍ സ്വന്തമായി സംസ്‌കരിക്കാന്‍ വ്യാപാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും ഇതൊന്നും ഫലം കണ്ടില്ല.

some_text

LEAVE A REPLY

Please enter your comment!
Please enter your name here