സ്വ‍ര്‍ണവില കുത്തനെ ഉയ‍ര്‍ന്നു!!! ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്

0

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്. പവന് 200 രൂയാണ് ഇന്ന് കൂടിയിരിക്കുന്നത്. 21,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില. 2695 രൂപയാണ് ഗ്രാമിന്റെ വില. ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കാണ് ഇന്നത്തേത്. 21360 രൂപയായിരുന്നു ഇന്നലെ ഒരു പവന്റെ വില. എന്നാല്‍ ഇന്ന് 200 രൂപയാണ് കുത്തനെ കൂടിയത്. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ദിനംപ്രതി പവന്‍ വിലയില്‍ 80 രൂപയാണ് കൂടിക്കൊണ്ടിരിക്കുന്നത്. 21,120 രൂപയാണ് ആഗസ്റ്റിലെ ഏറ്റവും കുറഞ്ഞ നിരക്ക്. ആഗോള വിപണിയിലെ വിലവര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ഇന്ത്യയില്‍ സ്വര്‍ണത്തിന്റ ഇറക്കുമതി തീരുവ കുറയ്ക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. ഇറക്കുമതി തീരുവയില്‍ കുറവ് വരുത്തിയാല്‍ പ്രാദേശിക വിപണയില്‍ വരെ സ്വര്‍ണത്തിന്റ വില കുത്തനെ താഴും. ഇറക്കുമതി തീരുവ കുറച്ചാല്‍ സ്വര്‍ണ കള്ളക്കടത്തും ഒരു പരിധി വരെ തടയാന്‍ സാധിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!