നാടിന് മാതൃകയായി പാണ്ടിക്കടവിലെ യുവാക്കള്‍.

0

പാണ്ടിക്കടവ് കല്ലോടി റോഡ് ശുചീകരിച്ചും ഗട്ടറുകള്‍ ഭാഗികമായി നികത്തിയും ഒരു കൂട്ടം യുവാക്കള്‍ മാതൃകയായി. ഒരു സംഘടനയുടേയും പിന്‍ബലമോ തുണയോ ഇല്ലാതെ നാടിന്റെ നന്മ മാത്രം ലക്ഷ്യമാക്കിയാണ് പാണ്ടിക്കടവിലെ ചെല്ലട്ട ഉമ്മര്‍ , സുബൈര്‍ ആയങ്കി, മുരിക്കോളി ജംഷീര്‍, നിസാര്‍ എ പി, അജ്മല്‍ ആര്‍ വി, ലത്തീഫ് മുരിക്കോളി, ഫൈസല്‍ ഷയ്ക്ക് തുടങ്ങിയവര്‍ ശ്രമദാനം നടത്തിയത്. റോഡരികിലെ കനാലിലെ മണ്ണ് നീക്കം ചെയ്തും റോഡ് അരികില്‍ രൂപപെട്ട വലിയ ഗര്‍ത്തങ്ങള്‍ കല്ലിട്ട് നികത്തിയും ഇവര്‍ യാത്രക്കാര്‍ക്ക് ഉപകാരമാകുന്ന പ്രവര്‍ത്തികള്‍ ചെയ്തു. പൊതുവേ വീതി കുറഞ്ഞ ഇവിടെ വലിയ വാഹനങ്ങള്‍ ഗട്ടറിലും മറ്റും കുടുങ്ങുക പതിവായിരുന്നു. അതിന് താല്‍ക്കാലിക പരിഹാരമായിട്ടാണ് ഇവര്‍ ഈ മാതൃകാ പ്രവൃത്തി ചെയ്തത്. മിക്കവാറും അവധി ദിനങ്ങളില്‍ ഈ യുവാക്കള്‍ ഇത്തരം സേവന പ്രവൃത്തികളില്‍ ഇടപെടാറുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!