ആദിത്യയുടെ മരണം ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി.

0

ആദിത്യയുടെ മരണം ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. 2017 ലാണ് കാപ്പിസെറ്റ് മറ്റക്കാട്ട്് ഷാജിയുടെ മകള്‍ ആദിത്യ 10-ാം ക്ലാസ്സില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നത്. വീടിനോട് ചേര്‍ന്ന അടച്ച് ഉറപ്പില്ലാത്ത കുളി മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണം സംബന്ധിച്ച് വീട്ടുകാരുടെ പരസ്പര വിരുദ്ധമായ സംസാരങ്ങളും പ്രവൃത്തികളും പൊതുജനങ്ങളില്‍ സംശയം ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് ജനകീയ ആക്ഷന്‍ കമ്മിറ്റി രൂപികരിച്ച് മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കാനും ഹൈക്കോടയിയില്‍ ഈ വിഷയത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജ്ജി നല്‍കാനും തീരുമാനിച്ചത്. തുടര്‍ന്ന് ഹര്‍ജ്ജി പരിശോധിച്ച് ഹൈക്കോടതി വിശദമായ അന്വേഷണത്തിന് ക്രൈം ബ്രാഞ്ചിനോട് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

Leave A Reply

Your email address will not be published.

error: Content is protected !!