വളര്‍ത്തു പട്ടിയുടെ ആക്രമണം രണ്ട് പേര്‍ക്ക് പരിക്ക്.

0

മാനന്തവാടി: വള്ളിയൂര്‍ക്കാവ് കണ്ണിവയല്‍ പ്രദേശത്ത് വളര്‍ത്തു പട്ടിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഉള്ളോപ്പിള്ളില്‍ റജി(45), കോളയോട്ട് പത്മിനി(54) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ ജില്ലാശുപത്രിയില്‍ ചികിത്സ തേടി. സ്ഥലത്തെത്തിയ പോലീസ് പ്രാഥമിക നടപടികള്‍ സ്വീകരിച്ചു. തിങ്കളാഴ്ച രാവില ഒമ്പത് മണിയോടെയാണ് കണ്ണിവയലിലെ ചായക്കടയില്‍ വെച്ച് റെജിക്ക് കടിയേറ്റത്. തുടര്‍ന്ന് പത്മിനിയെ വീട്ടില്‍ കയറി പട്ടി ആക്രമിക്കുകയായിരുന്നു. പട്ടിയെ ആട്ടിയോടിക്കാനുള്ള ശ്രമത്തിനിടെ പത്മിനിയുടെ കൈക്കും കടിയേറ്റു. പിന്നീട് റോഡിലൂടെ വരികയായിരുന്ന ഡിവിഷന്‍ കൗണ്‍സിലര്‍ ശ്രീലതയേയും പട്ടി ആക്രമിക്കാന്‍ ശ്രമിച്ചൂവെങ്കിലും വാഹനത്തില്‍ക്കയറിയ കാരണം കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. കഴുത്തില്‍ തുടലോടെ വന്ന ലാബ്രഡോര്‍ പെണ്‍പട്ടിയാണ് നാട്ടുകാരില്‍ ഭീതിയുളവാക്കിയത്. പട്ടിയെ പിന്നീട് നാട്ടുകാര്‍ പിടിച്ചു കെട്ടുകയായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!