നിങ്ങളുടെ വണ്ടിക്ക് പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റുണ്ടോ??? ഇല്ലെങ്കില്‍ ഇന്‍ഷുറന്‍സ് പുതുക്കാനാകില്ല

0

പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റില്ലാത്ത വണ്ടികള്‍ക്ക് ഇനി മുതല്‍ ഇന്‍ഷുറന്‍സ് പുതുക്കാന്‍ സാധിക്കില്ല. മലിനീകരണ നിയന്ത്രണത്തിന്റെ ഭാ​ഗമായി സുപ്രീം കോടതി ഇന്ന് പുറത്തിറക്കിയ സുപ്രധാന ഉത്തരവാണിത്. പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്ത വാഹന ഉടമകള്‍ക്കാണ് ഇനി മുതല്‍ ഇന്‍ഷുറന്‍സ് പുതുക്കാന്‍ സാധിക്കാത്തത്. ജസ്റ്റിസ് മദന്‍ ബി ലോകൂറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ആണ് ഉത്തരവിറക്കിയത്. ദേശീയ തലസ്ഥാന മേഖലയിലെ (എന്‍സിആര്‍) എല്ലാ പെട്രോള്‍ പമ്ബുകളിലും പുകപരിശോധനയ്ക്കുള്ള സൗകര്യമൊരുക്കണമെന്ന് ബെഞ്ച് ​ഗതാ​ഗത മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ഇതിനായി നാലാഴ്ച്ചയാണ് സുപ്രീം കോടതി സമയം അനുവദിച്ചിരിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!