കുഴല്‍പണവുമായി പിടിയില്‍

0

ഇരുപത്തി രണ്ടര ലക്ഷം രൂപ കുഴല്‍പണവുമായി കോഴിക്കോട് താമരശ്ശേരി സ്വദേശി മുത്തങ്ങ എക്‌സൈസ് ചെക് പോസ്റ്റില്‍ പിടിയില്‍.കോഴിക്കോട് താമരശ്ശേരി വാവാട് സ്വദേശി അബ്ദുറഹിം ആണ് പിടിയിലായത്. ഉച്ചയോടെ വാഹന പരിശോധക്കിടെയാണ് മൈസൂര്‍ കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ്സില്‍ നിന്നും പണവുമായി ഇയാളെ പിടികൂടിയത്.അബ്ദുറഹീമിന്റെ അരയില്‍ കെട്ടിവെച്ച നിലയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. വാഹനപരിശോധനയ്ക്ക് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.അബ്ദുള്‍ അസീസ്, പ്രിവന്റീവ് ഓഫീസര്‍മാരായ വി.കെ. മണികണ്ഠന്‍, ബാബു മൃദുല്‍, സി.ഇ.ഒമാരായ ഇ.അനൂപ്, കെ.സുധീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!